വിവാഹിതനായ മകൻ കാമുകിക്കൊപ്പം ഒളിച്ചോടി; മാനഹാനി ഭയന്ന് മാതാപിതാക്കൾ ജീവനൊടുക്കി

വിവാഹിതനായ മകൻ ഇത്തരത്തിൽ ചെയ്തത് മാതാപിതാക്കളെ തകർത്തു കളഞ്ഞിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പുറമെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഇവരെ സമ്മർദ്ദത്തിലാക്കിയിരുന്നു.

News18 Malayalam | news18-malayalam
Updated: September 28, 2020, 12:31 PM IST
വിവാഹിതനായ മകൻ കാമുകിക്കൊപ്പം ഒളിച്ചോടി; മാനഹാനി ഭയന്ന് മാതാപിതാക്കൾ ജീവനൊടുക്കി
പ്രതീകാത്മക ചിത്രം
  • Share this:
ജോധ്പുർ: വിവാഹിതനായ മകൻ മറ്റൊരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിൽ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. രാജസ്ഥാൻ ശ്രമിക്പുര സ്വദേശികളായ വിഷ്ണുദത്ത് (48), ഭാര്യ മഞ്ജു ദേവി (45) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇവരുടെ മൂത്തമകന്‍ ആ സമയം വീട്ടിലുണ്ടായിരുന്നു. മാതാപിതാക്കൾ തൂങ്ങിനിൽക്കുന്നത് കണ്ട് ഇയാൾ ബഹളം വച്ച് ആളെക്കൂട്ടിയിരുന്നു. അടുത്ത് താമസിക്കുന്ന ബന്ധുക്കളടക്കം ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു.

Also Read-തികച്ചും യാദൃച്ഛികം? പഞ്ചവടിപ്പാലം സിനിമ തീയറ്ററിലെത്തിയ അതേ തീയതിയിൽ പാലാരിവട്ടം പാലം പൊളിക്കുന്നു

മരിച്ച ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. ഇരുവരും വിവാഹിതരുമാണ്. എല്ലാവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഇവരുടെ ഇളയമകൻ അവരുടെ ഗോത്രത്തിൽ നിന്നു തന്നെയുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടിയതോടെയാണ് കാര്യങ്ങൾ വഷളായത്. വിവാഹിതനായ മകൻ ഇത്തരത്തിൽ ചെയ്തത് മാതാപിതാക്കളെ തകർത്തു കളഞ്ഞിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പുറമെ സമൂഹത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ഇവരെ സമ്മർദ്ദത്തിലാക്കിയിരുന്നു.

Also Read-സിനിമ സംവിധാനം ചെയ്യാനായി മുംബൈയിൽ നിന്ന് പുറപ്പെട്ടു; ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായിഈ ആശങ്കയാണ് ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മാതാപിതാക്കളുടെ മരണവാര്‍ത്ത അറിയിക്കാൻ  മകനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ലെന്നാണ് പൊലീസും ബന്ധുക്കളും അറിയിച്ചത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: September 28, 2020, 12:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading