• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിവാഹി‌തക്കും ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി


Updated: August 3, 2018, 9:18 PM IST
വിവാഹി‌തക്കും ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി

Updated: August 3, 2018, 9:18 PM IST
ന്യൂഡല്‍ഹി: വിവാഹിതയായതുകൊണ്ടു സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യം നഷ്ടമാകുന്നില്ലെന്ന് സുപ്രീംകോടതി. ഒരു സ്ത്രീയ്ക്ക് 'നോ' പറയാന്‍ അവകാശം ഉണ്ടെങ്കില്‍ വിവാഹശേഷം അവള്‍ക്ക് ലൈംഗിക സ്വാതന്ത്ര്യവും ഉണ്ടെന്ന് അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിവാഹേതര ബന്ധത്തില്‍ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമം പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലേക്ക് പോകുന്നത് തന്നെ വിവാഹ ബന്ധം തകർന്നതിന്റെ സൂചനയാണെന്നും വിവാഹിതയാണെന്നതുകൊണ്ടുമാത്രം അവളുടെ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാതാവില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ലൈംഗിക പരമാധികാരം സ്വഭാവിക അവകാശമാണെന്ന് പറയുകയാണെങ്കിൽ വിവാഹമോചനം നേടാനുള്ള കാരണമായി അവിഹിത ബന്ധത്തെ കാണാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂട്ടിച്ചേര്‍ത്തു.

വിവാഹേതരബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാകുമ്പോള്‍ തന്നെ അത് പൗരാവകാശ ലംഘനവും ആവുന്നു. വൈവാഹിക തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ വിവാഹമോചനം നേടാനായി ഇത് ഉപയോഗിക്കപ്പെടുന്നുമുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. മാനസിക പീഡനം വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാം. എന്നാല്‍ വിവാഹേതര ബന്ധത്തെയും മാനസിക പീഡനത്തെയും തുല്യമായി പരിഗണിക്കാനാകില്ലെന്നും മിശ്ര അഭിപ്രായപ്പെട്ടു.

വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടേണ്ടത് തന്നെയെങ്കിലും പുരുഷന്റെ സ്വത്തെന്ന മട്ടിലാണു സ്ത്രീയെ 497 വകുപ്പ് വിഭാവന ചെയ്തിട്ടുള്ളതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു.
Loading...
 
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍