സന്തോഷവാർത്ത: വിവാഹം കഴിഞ്ഞ സ്ത്രീകൾ പാസ്പോർട്ടിൽ പേരു മാറ്റണ്ട

വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് ഇനി വിദേശത്തേക്ക് പോകുന്നതിന് പാസ്പോർട്ടിലെ പേരു മാറ്റേണ്ടി വരില്ല.

news18
Updated: April 10, 2019, 7:43 PM IST
സന്തോഷവാർത്ത: വിവാഹം കഴിഞ്ഞ സ്ത്രീകൾ പാസ്പോർട്ടിൽ പേരു മാറ്റണ്ട
വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് ഇനി വിദേശത്തേക്ക് പോകുന്നതിന് പാസ്പോർട്ടിലെ പേരു മാറ്റേണ്ടി വരില്ല.
  • News18
  • Last Updated: April 10, 2019, 7:43 PM IST
  • Share this:
ന്യൂഡൽഹി: വിവാഹത്തിനു ശേഷം വിദേശയാത്രയ്ക്ക് ഒരുങ്ങി നിൽക്കുന്ന സ്ത്രീകൾക്ക് ഒരു സന്തോഷവാർത്ത. വിവാഹശേഷം വിദേശത്തേക്ക് പോകുന്നതിന് പാസ്പോർട്ടിൽ പേരു മാറ്റണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹം കഴിഞ്ഞ സ്ത്രീകൾക്ക് ഇനി വിദേശത്തേക്ക് പോകുന്നതിന് പാസ്പോർട്ടിലെ പേരു മാറ്റേണ്ടി വരില്ല.

നേരത്തെ, വിവാഹം കഴിഞ്ഞ സ്ത്രീകൾ വിദേശത്തേക്ക് പോകണമെങ്കിൽ സ്വന്തം പേരിനൊപ്പം ഭർത്താവിന്‍റെ പേരു കൂടി ചേർക്കണമെന്ന് നിയമം ഉണ്ടായിരുന്നു. ഈ നിയമത്തിനാണ് മാറ്റം വന്നിരിക്കുന്നത്. ഇന്ത്യന്‍ മര്‍ച്ചന്‍റ് ചേംബേഴ്‌സ്‌ വനിതാവിഭാഗത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവേയാണ്‌ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ വനിതാ വികസന പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. സ്‌ത്രീകളുടെ പ്രസവാവധി 12 ആഴ്ചയില്‍ നിന്നും 26 ആഴ്‌ചയാക്കി വര്‍ധിപ്പിച്ചത്, പ്രസവ സൗകര്യാര്‍ത്ഥം ട്രാന്‍സ്‌ഫര്‍ ആവശ്യപ്പെട്ട 6000 സ്‌ത്രീകളുടെ ട്രാന്‍സ്‌ഫര്‍ നടപ്പിലാക്കിയത് എന്നിവയും പ്രധാനമന്ത്രി അറിയിച്ചു.

First published: April 10, 2019, 7:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading