ന്യൂഡൽഹി: സ്വയംരക്ഷയ്ക്ക് വേണ്ടി സ്ത്രീകൾ ബോക്സിംഗും കരാട്ടെയും പഠിക്കണമെന്ന് ഒളിംപിക് മെഡൽ ജേതാവും പാർലമെന്റ് അംഗവുമായി മേരി കോം. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വ്യാപകമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മേരി കോം ഇങ്ങനെ പരാമർശം നടത്തിയത്.
ഇത്തരം വാർത്തകളെ ഞെട്ടിക്കുന്നതാണെന്ന് മേരി കോം പറഞ്ഞു. എല്ലാ മാസവും നമ്മുടെ രാജ്യത്ത് നിന്ന് നിരവധി ബലാത്സംഗ കഥകളാണ് പുറത്തുവരുന്നത്. ഓരോ ദിവസം കഴിയുന്തോറും രാജ്യത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി സർക്കാർ നടപടികൾ സ്വീകരിക്കണം. സ്ത്രീകൾ സ്വയം രക്ഷയ്ക്കായി ബോക്സിംഗും കരാട്ടെയും പഠിക്കണമെന്നും മേരി കോം പറഞ്ഞു.
ബലാത്സംഗ കേസുകളിൽ കർശനശിക്ഷ ഉറപ്പാക്കണമെന്ന് നിരവധി വനിതാ എം പിമാരാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ആവശ്യപ്പെട്ടത്. ഇത്തരം കേസുകളിലെ പ്രതികളെ ആൾക്കൂട്ടങ്ങൾക്ക് വിട്ടു കൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് സമാജ് വാദി പാർട്ടി എം.പി ജയ ബച്ചൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.