നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മരിച്ചിട്ടില്ല; ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസർ ജീവനോടെയുണ്ടെന്ന് പാക് മന്ത്രി

  മരിച്ചിട്ടില്ല; ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസർ ജീവനോടെയുണ്ടെന്ന് പാക് മന്ത്രി

  ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ കൊല്ലപ്പെട്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ച് ഒരു ദിവസത്തിനു ശേഷമാണ് ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി പാക് മന്ത്രി എത്തുന്നത്.

  മസൂദ് അസർ

  മസൂദ് അസർ

  • Share this:
   ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നിലെ ഭീകരസംഘടന ജെയ്ഷ്-ഇ-മുഹമ്മദിന്‍റെ തലവൻ മസൂദ് അസർ മരിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജെയ്ഷ്-ഇ-മുഹമ്മദ് തലവൻ കൊല്ലപ്പെട്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ച് ഒരു ദിവസത്തിനു ശേഷമാണ് ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി പാക് മന്ത്രി എത്തുന്നത്.

   'അദ്ദേഹം ജീവനോടെയുണ്ട്. മൌലാന മസൂദ് അസർ ജീവിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല" - പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മിനിസ്റ്റർ ഫയ്യാസ് ഉൽ ഹസ്സൻ ചോഹനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു.

   പ്രധാനമന്ത്രിയുടെ യാത്രകൾ അവസാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കാത്തിരിക്കുകയാണോയെന്ന് അഹമ്മദ് പട്ടേൽ

   ഇസ്ലാമബാദിലെ ഒരു ആർമി ആശുപത്രിയിൽ അസർ മരിച്ചെന്ന് ആയിരുന്നു മാധ്യമവാർത്തകൾ. രാജ്യത്ത് മസൂദ് അസർ ജീവനോടെയുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഉറപ്പിച്ചു പറഞ്ഞതിനു തൊട്ടു പിന്നാലെ ആയിരുന്നു മരണവാർത്തകൾ പ്രചരിച്ചത്. മാർച്ച് ഒന്നാം തിയതി സി എൻ എന്നിനോട് സംസാരിക്കവെ മസൂദ് അസർ പാകിസ്ഥാനിൽ ഉണ്ടെന്നും അദ്ദേഹത്തിന് സുഖമില്ലെന്നും ആയിരുന്നു ഖുറേഷി പറഞ്ഞത്.

   ഫെബ്രുവരി 14ന് പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു.

   First published: