• HOME
  • »
  • NEWS
  • »
  • india
  • »
  • ഇത് വിദേശത്തല്ല; 15 അടി നീളവും, രണ്ടടി വീതിയുമുള്ള റോഡിലെ കുഴി കാണാത്തവർ ഇവിടെ കമോൺ

ഇത് വിദേശത്തല്ല; 15 അടി നീളവും, രണ്ടടി വീതിയുമുള്ള റോഡിലെ കുഴി കാണാത്തവർ ഇവിടെ കമോൺ

റോഡ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഇരുവശങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു

റോഡിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ

റോഡിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ

  • Last Updated :
  • Share this:
    ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ സെക്ടർ 96 ന് സമീപത്തെ പ്രധാന പാതയിൽ 15 അടി നീളവും രണ്ടടി വീതിയിലും റോഡ് ഇടിഞ്ഞു താഴ്ന്നു (road caved in). നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിൽ രൂപപ്പെട്ട വലിയ കുഴി ശ്രദ്ധ നേടുകയാണ്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. റോഡ് ഇടിഞ്ഞതിനെ തുടർന്ന്, എക്‌സ്‌പ്രസ്‌വേയുടെ ഇരുവശങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ടു. ശനിയാഴ്ച വാഹന ഗതാഗതം, സാധാരണ നിലയിലായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

    എക്‌സ്പ്രസ് വേയിലെ കുഴിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. സ്ഥലത്ത് വിന്യസിച്ചിരിക്കുന്ന ട്രാഫിക് പോലീസ് തിരക്ക് നീക്കാൻ ശ്രമിക്കുന്നതിനിടെ തൊഴിലാളികൾ അതിന്റെ അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നത് കാണാം.



    "അണ്ടർപാസിനായുള്ള ജോലികൾ നടക്കുന്ന സെക്ടർ 96 ന് സമീപത്താണ് റോഡ് തകർന്നത്. നോയിഡയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് പോകുമ്പോഴുള്ള വഴിയിലാണ് വിള്ളൽ ഉണ്ടായത്. വെള്ളിയാഴ്ച തന്നെ ഇതിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത് ഗതാഗതക്കുരുക്കിന് കാരണമായി," ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

    “വാഹനങ്ങളുടെ നീക്കം സുഗമമായിരുന്നു. അതിൽ തിരക്ക് ഉണ്ടായിരുന്നില്ല,” മറ്റൊരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    27 കിലോമീറ്റർ ദൈർഘ്യമുള്ള നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ് വേയിലൂടെ പ്രവൃത്തിദിവസങ്ങളിൽ ലക്ഷക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഇത് കുത്തനെ കുറയുമെന്ന് അധികൃതർ പറഞ്ഞു.

    Summary: Discussion of potholed roads taking centerstage in Kerala, a massive crater appeared along the Noida- Greater Noida route has thrown traffic haywire. A crater as long as 15 ft and 2 ft wide surfaced on Friday. Traffic personnel were soon pressed into service and maintenance works went on in full-swing on day one itself
    Published by:user_57
    First published: