Rakshabandhan 2020 | പ്രധാനമന്ത്രിക്ക് രക്ഷാബന്ധൻ ആശംസയുമായി മാതാ അമൃതാനന്ദമയി; നന്ദി പറഞ്ഞ് നരേന്ദ്ര മോദി

അമൃതാനന്ദമയിയുടെ അനുഗ്രഹം തന്നെ കൂടുതൽ ശക്തനാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു,.

News18 Malayalam | news18-malayalam
Updated: August 3, 2020, 11:57 AM IST
Rakshabandhan 2020 | പ്രധാനമന്ത്രിക്ക് രക്ഷാബന്ധൻ ആശംസയുമായി മാതാ അമൃതാനന്ദമയി; നന്ദി പറഞ്ഞ് നരേന്ദ്ര മോദി
News18
  • Share this:
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷാബന്ധൻ ആശംസ നേർന്ന് മാതാ അമൃതാനന്ദമയി. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അമൃതാനന്ദമയി പ്രധാനമന്ത്രിക്ക് ആശംസ നേർന്നിരിക്കുന്നത്. മാതാ അമൃതാനന്ദമയിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. അമൃതാനന്ദമയിയുടെ അനുഗ്രഹം തന്നെ കൂടുതൽ ശക്തനാക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു,.

"എല്ലാവരെയും സംരക്ഷിക്കാൻ  പ്രധാനമന്ത്രിക്ക് ഇനിയും ശക്തിയുണ്ടാകട്ടെ. രോഗം കൊണ്ടും ചുറ്റുമള്ള ഭീഷണികൊണ്ടും മാനസികമായും ശാരീകമായും തകർന്ന സാഹചര്യത്തിൽ ഉചിതമായി തീരുമാനം എടുക്കാൻ പ്രധാനമന്ത്രിക്ക് കഴിയട്ടെ. ഇപ്പോൾ പ്രധാനമന്ത്രി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ'' -മാതാ അമൃതാനന്ദമയി ട്വീറ്റിൽ പറയുന്നു.



TRENDING:കുറ്റപത്രം സമർപ്പിച്ചിട്ടും ആർക്കാണ് റിട്രോഗ്രേഡ് അംനീഷ്യ? കെ.എം. ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം[NEWS]സ്വർണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്; യു.എ.ഇ സഹായത്തിൽ നിന്നും സ്വപ്ന തട്ടിയെടുത്ത‌ത് കോടികൾ[NEWS]മലയാളത്തിൽ സൈക്കോ കില്ലറുടെ കഥപറയുന്ന സിനിമയുമായി ബംഗാളിൽ നിന്നുമൊരു സംവിധായകൻ; 'കത്തി നൃത്തം'[NEWS]
രാജ്യത്തിനു വേണ്ടി സേവനം ചെയ്യുകയെന്നത് തനിക്ക് ലഭിച്ചും ആദരവും പദവിയുമായാണ് കാണുന്നതെന്ന് നന്ദി അറിയിച്ചുള്ള ട്വീറ്റിൽ പ്രധാനമന്ത്രി വ്യക്തമാക്കി. നിങ്ങളുടെയും ഇന്ത്യയിലെ സ്ത്രീകളുടെയും  അനുഗ്രഹം തന്നെ കൂടുതൽ ശക്തനാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Published by: Aneesh Anirudhan
First published: August 3, 2020, 11:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading