നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mathura Krishnan Janambhumi Case | 'മഥുര കൃഷ്ണ ജന്മഭൂമിയിലെ പള്ളി നീക്കം ചെയ്യണം' എന്ന ഹർജി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു

  Mathura Krishnan Janambhumi Case | 'മഥുര കൃഷ്ണ ജന്മഭൂമിയിലെ പള്ളി നീക്കം ചെയ്യണം' എന്ന ഹർജി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു

  ഹർജി നേരത്തെ മഥുര സിവില്‍ കോടതി ഹർജി തള്ളിയിരുന്നു. സിവിൽ കോടതി നടപടിക്കെതിരെ നൽകിയ ഹർജിയിൽ ജില്ലാ ജഡ്ജി സാധന റാണി താക്കൂർ നേരത്തെ വാദം കേട്ട ശേഷമാണ് ഫയലിൽ സ്വീകരിച്ചത്

  News18

  News18

  • Share this:
  ലഖ്നൗ: ഉത്തർപ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമിയിൽ അവകാശം ഉന്നയിച്ചുള്ള ഹർജി ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഷാഹി ഈദ്ഗാഹ് നില്‍ക്കുന്ന സ്ഥലത്തിൽ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് നിൽക്കുന്നതെന്നു കാട്ടി  ശ്രീകൃഷ്ണ വിരാജ്മാന്‍ ആണ് കോടതിയെ സമീപച്ചത്. ഹർജി നേരത്തെ മഥുര സിവില്‍ കോടതി ഹർജി തള്ളിയിരുന്നു.

  സിവിൽ കോടതി നടപടിക്കെതിരെ നൽകിയ ഹർജിയിൽ ജില്ലാ ജഡ്ജി സാധന റാണി താക്കൂർ നേരത്തെ  വാദം കേട്ട ശേഷമാണ് ഫയലിൽ സ്വീകരിച്ചത്. മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത്  ഔറംഗസീബാണെന്നും പിന്നീട് ദേവന്റെ  ഭൂമി കൈയ്യേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്തുവെന്നാണ് ഹർജിയില്‍ അവകാശപ്പെടുന്നത്.

  Also Read 'ശ്രീകൃഷ്ണൻ കോടതിയിൽ' മഥുരയിൽ ഔറംഗസേബ് കൈയേറിയ ജന്മ സ്ഥലം മടക്കി നൽകണമെന്ന് ഹർജി

  ഷാഹി ഈദ്ഗാഹ് സംബന്ധിച്ച കേസ് വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്. നിലവിലെ നിര്‍മ്മിതികളില്‍ മാറ്റം വരുത്തരുതെന്ന് 1973ല്‍ മഥുര സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. പള്ളി നീക്കം ചെയ്യണമെന്ന ഹർജിയ്‌ക്കെതിരെ മഥുരയിലെ പുരോഹിത സംഘം രംഗത്തെത്തിയിരിന്നു. മഥുരയിലെ സമാധാനം തകര്‍ക്കാന്‍ പുറത്തുനിന്നും ചിലര്‍ ശ്രമിക്കുന്നുതായി അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ കുറ്റപ്പെടുത്തിയിരുന്നു.
  Published by:Aneesh Anirudhan
  First published:
  )}