• HOME
  • »
  • NEWS
  • »
  • india
  • »
  • MATRIMONIAL AGENCY FAILS TO FIND SUITABLE MATCH FOR GIRL REFUND RS 22000

മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താനായില്ല; പിതാവിന് പണം തിരികെ നൽകി മാട്രിമോണിയൽ വെബ്സൈറ്റ്

2017 ലാണ് മകൾക്ക് വിവാഹാലോചനകൾ നോക്കാൻ ഇദ്ദേഹം മാട്രിമോണിയൽ ഏജൻസിയെ സമീപിക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പഞ്ച്ഗുള: മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ഫീസായി വാങ്ങിയ പണം തിരികെ നൽകി മാട്രിമോണിയൽ സൈറ്റ്. പഞ്ച്ഗുള സ്വദേശിയാണ് മകൾക്ക് വേണ്ടി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. വെബ്സൈറ്റിൽ അനുയോജ്യനായ വരനെ ലഭിക്കാതായതോടെ പിതാവ് ഛണ്ഡ‍ീഗഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷനാണ് ഫീസായി നൽകിയ 22,000 രൂപ തിരികെ നൽകാൻ ഉത്തരവിട്ടത്.

    ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Sycoriaan മാട്രിമോണിയൽ സർവീസ് ലിമിറ്റഡിനെതിരെയാണ് പരാതി നൽകിയത്. ഫീസ് ഇനത്തിന്റെ 80 ശതമാനം തുക അതായത്, 64,000 രൂപ തിരികെ നൽകണമെന്നായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ ആവശ്യം. പഞ്ച്ഗുള സ്വദേശിയായ പവൻകുമാർ ശർമ എന്നയാളാണ് പരാതി നൽകിയത്.

    എന്നാൽ, പവൻകുമാറിന് നിയമവ്യവഹാരങ്ങൾക്കായി ചെലവായ 7000 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പഞ്ച്ഗുളയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ് പവൻകുമാറിന്റെ മകൾ. 2017 ലാണ് മകൾക്ക് വിവാഹാലോചനകൾ നോക്കാൻ ഇദ്ദേഹം മാട്രിമോണിയൽ സൈറ്റിന്റെ ഏജൻസിയെ സമീപിക്കുന്നത്.

    Also Read-പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച 78 കാരനായ ഭർത്താവിനെ 71 കാരിയായ ഭാര്യ കൊന്നു

    2017 മെയ് 12ന് 80,500 രൂപയും ഏജൻസിക്ക് പവൻകുമാർ നൽകി. സൈറ്റിൽ നിന്നും തിരഞ്ഞെടുത്ത യുവാക്കളുമായി കൂടിക്കാഴ്ച്ച ഒരുക്കുന്നതിൽ ഏജൻസി പരാജയപ്പെടുകയായിരുന്നു. മാത്രമല്ല, തങ്ങളുടെ ആവശ്യങ്ങൾക്ക് വിപരീതമായ പ്രൊഫൈലുകൾ നിരന്തരം ഷെയർ ചെയ്തതായും പവൻകുമാർ പറയുന്നു.

    2018 ൽ ഇത്തരം പ്രൊഫൈലുകൾ ഇനി അയക്കരുതെന്നാവശ്യപ്പെട്ട് പവൻകുമാർ മൂന്ന് തവണ ഏജൻസിക്ക് കത്ത് അയച്ചിരുന്നു. മാത്രമല്ല, പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം തിരികെ നൽകാൻ തയ്യാറാകാതിരുന്ന ഏജൻസി പവൻകുമാറിനോട് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടു. പവൻകുമാർ നിരന്തരം തന്റെ ഡിമാന‍്റുകൾ മാറ്റുകയും തങ്ങൾ അയക്കുന്ന പ്രൊഫൈലുകൾ നിരന്തരം തള്ളുകയുമായിരുന്നുവെന്നാണ് ഏജൻസിയുടെ വാദം.

    Also Read-മംഗളൂരു സ്വദേശികളായ ദമ്പതികൾ ഓക്‌ലൻഡിൽ കുത്തേറ്റ് മരിച്ചു; മകന് ഗുരുതര പരിക്ക്

    മറ്റൊരു സംഭവത്തിൽ, ഇന്‍റര്‍നെറ്റില്‍ ഡേറ്റിങ് പരസ്യം കണ്ട് ബന്ധപ്പെട്ട യുവാവിന് നഷ്ടമായത് 41 ലക്ഷം രൂപ. ഡേറ്റിങ് സേവനങ്ങളുടെ മറവിലാണ് യുവാവിന് വന്‍തുക നഷ്ടമായത്. അതേസമയം തെലങ്കാന സ്വദേശിയെ കബളിപ്പിച്ച് 41.5 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തതയായി ഹൈദരാബാദ് സൈബര്‍ സെല്‍ അറിയിച്ചു. ഇവരുടെ കൂട്ടാളികള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

    ഡേറ്റിങ് സംബന്ധമായ ഇന്‍റര്‍നെറ്റ് പരസ്യത്തില്‍ നിന്നാണ് തട്ടിപ്പിനിരയായ വ്യക്തിക്ക് ഇവരുടെ നമ്പര്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഇവരെ ബന്ധപ്പെടുകയും ചെയ്തു. ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനും സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നതിന്റെ പേരിലും സെക്‌സ് ടോയ്‌സ് വാങ്ങാനാണെന്നും പറഞ്ഞ് യുവാവില്‍ നിന്ന് ഇവര്‍ 41.5 ലക്ഷം രൂപ തട്ടിയെടുത്തത്. പണം ലഭിച്ചതിനു പിന്നാലെ പ്രതികള്‍ യുവാവിന്റെ ഫോണ്‍ എടുക്കുന്നത് നിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് താന്‍ തട്ടിപ്പിനിരയായെന്ന് യുവാവിന് വ്യക്തമായത്.
    Published by:Naseeba TC
    First published:
    )}