• HOME
  • »
  • NEWS
  • »
  • india
  • »
  • ഡോക്ടർക്ക് വരനെ കണ്ടെത്താനായില്ല; മാട്രിമോണിയൽ കമ്പനി പിഴ നൽകേണ്ടത് 62000 രൂപ!

ഡോക്ടർക്ക് വരനെ കണ്ടെത്താനായില്ല; മാട്രിമോണിയൽ കമ്പനി പിഴ നൽകേണ്ടത് 62000 രൂപ!

മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തതിന്‍റെ ഭാഗമായി ഈടാക്കിയ നിരക്ക് പലിശസഹിതം തിരിച്ചുനൽകണമെന്നാണ് വിധി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഉപഭോക്താവിന് വധുവിനെ കണ്ടെത്താനാകാത്തത് മാട്രിമോണിയൽ പാരയാകുമോ? എന്നാൽ അങ്ങനെയൊരു വാർത്തയാണ് ചണ്ടിഗഢിൽനിന്ന് വരുന്നത്. ചണ്ടിഗഢിലെ ഒരു ഡോക്ടർക്ക് വധുവിനെ കണ്ടെത്താൻ സാധിക്കാതിരുന്ന മാട്രിമോണിയൽ കമ്പനിക്ക് ഉപഭോക്തൃ ഫോറം പിഴയായി വിധിച്ചത് 62000 രൂപ. മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തതിന്‍റെ ഭാഗമായി ഈടാക്കിയ നിരക്ക് പലിശസഹിതം തിരിച്ചുനൽകണമെന്നാണ് വിധി. വെഡിങ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് പിഴ വിധിച്ചത്.

    ഡോക്ടറായ മകൾക്കുവേണ്ടിയാണ് സുരേന്ദ്ര പാൽ സിങ് ചാഹൽ എന്നയാളും ഭാര്യയും വെഡിങ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ രജിസ്റ്റർ ചെയ്തത്. 2018 ഡിസംബർ ആറിനാണ് ഇവർ രജിസ്ട്രേഷൻ നടത്തിയത്. ഹരിയാന സർക്കാർ സർവീസിൽ മെഡിക്കൽ ഓഫീസറാണ് സുരേന്ദ്ര പാൽ സിങ് ചാഹലിന്‍റെ മകൾ.

    ചണ്ഡിഗഢിൽത്തന്നെയുള്ള നിരവധി ഡോക്ടർമാരുടെ വിവരങ്ങൾ കമ്പനി ചാഹൽ കുടുംബത്തിന് നൽകി. എന്നാൽ അവയൊന്നും അവർക്ക് ഇഷ്ടമായില്ല. ഇതിനിടയിൽ വൻതുകകൾ ഫീസായി ഈടാക്കുകയും ചെയ്തു. ഒമ്പത് മാസത്തിനുള്ളിൽ 18 പ്രൊഫൈലുകൾ കാണിക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതുപ്രകാരം അവരുടെ റോയൽ മെമ്പർഷിപ്പാണ് ചാഹൽ കുടുംബം എടുത്തത്. എന്നാൽ അവർക്ക് ആഗ്രഹിച്ച പോലെയുള്ള വരനെ മകൾക്കുവേണ്ടി കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് അവർ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്.

    മാസങ്ങൾ നീണ്ട വാദത്തിനൊടുവിലാണ് 62000 രൂപ പിഴയൊടുക്കാൻ ഉപഭോക്തൃ ഫോറം കഴിഞ്ഞ ദിവസം വിധിച്ചത്. സർവീസ് ചാർജായി വെഡിങ് വിഷ് ഈടാക്കിയ 50000 രൂപയും ഒമ്പത് ശതമാനം പലിശയായി 7000 രൂപയും വ്യവഹാര ചെലവായി 5000 രൂപയും ഈടാക്കാനാണ് വിധി.
    First published: