ശമ്പളപരിഷ്കരണം നടപ്പാക്കണം; അല്ലാത്തപക്ഷം അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ഡൽഹിയിലെ നഴ്സുമാർ

വിധി നടപ്പിലാക്കിയാൽ നഷ്ടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിക്കളഞ്ഞു.

News18 Malayalam | news18
Updated: October 21, 2019, 9:32 PM IST
ശമ്പളപരിഷ്കരണം നടപ്പാക്കണം; അല്ലാത്തപക്ഷം അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന്  ഡൽഹിയിലെ നഴ്സുമാർ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: October 21, 2019, 9:32 PM IST
  • Share this:
ന്യൂഡൽഹി: സുപ്രീംകോടതി നിര്‍‍ദ്ദേശപ്രകാരമുള്ള ശമ്പളപരിഷ്‍കരണം നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ഡൽഹിയിലെ നഴ്സുമാർ. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20000 രൂപയാക്കി കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാൻ ഡൽഹി ഹൈക്കോടതി അനുവദിച്ച സമയം അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഡൽഹി തൊഴിൽമന്ത്രിയെ അടക്കം പലതവണ സമീപിച്ചിട്ടും കോടതി ഉത്തരവ് സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കുറ്റപ്പെടുത്തി.

2016 ജനുവരി 29നാണ് രാജ്യത്തെ നഴ്‍സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. 200 കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നഴ്‍സുമാരുടെ ശമ്പളം നല്‍കണമെന്നാണ് വിധി. കിടക്കകളുടെ എണ്ണം അമ്പതില്‍ കുറവാണെങ്കില്‍ കുറഞ്ഞ ശമ്പളം 20,000 രൂപ ആയിരക്കണമെന്നും വിധിയിലുണ്ട്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല.

ടിക്കാറാം മീണയ്ക്ക് എൻ.എസ്.എസിന്റെ വക്കീൽ നോട്ടീസ്; എൻ.എസ്.എസിന് എതിരായ പരാതിയിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

വിധി നടപ്പിലാക്കിയാൽ നഷ്ടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിക്കളഞ്ഞു. 2019 ഒക്ടോബര്‍ 22ന് മുമ്പ് ശമ്പളം നല്‍കിത്തുടങ്ങണമെന്നും ഡല്‍ഹി സര്‍ക്കാരിന് നിർദ്ദേശം നൽകി. ഡൽഹി ഹൈക്കോടതി നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കെ വിധി നടപ്പിലാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് നഴ്സുമാരുടെ തീരുമാനം.

വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സംസ്ഥാന തൊഴിൽമന്ത്രി ഗോപാൽ റായിയെ സംഘടന പലതവണ സമീപിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കുമെന്ന് ഉറപ്പ് നൽകുമ്പോഴും സർക്കാർ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ശക്തമായ പ്രക്ഷോഭത്തിന് മുന്നോടിയായി യു.എൻ.എ ജന്തർ മന്തറിൽ പ്രതിഷേധറാലിയും സമ്മേളനവും നടത്തി.

First published: October 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading