• HOME
  • »
  • NEWS
  • »
  • india
  • »
  • MAY RAHUL GANDHI WILL NOT CONTEST FROM WAYANAD THIS

എതിർപ്പുമായി ഘടകകക്ഷികൾ; വയനാടിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ രാഹുൽ ഗാന്ധി

വയനാട് മത്സരിക്കാതിരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തം.

രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി

  • News18
  • Last Updated :
  • Share this:
    എം. ഉണ്ണിക്കൃഷ്ണൻ

    ന്യൂഡൽഹി: വയനാട് മത്സരിക്കാതിരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തം. ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് ശരത് പവാറും ശരത് യാദവും കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. ഇതോടെ കേരളമോ കർണാടകമോ എന്ന ആശയക്കുഴപ്പത്തിലായതോടെ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്.

    രാഹുൽ വയനാട്ടിലേക്ക് വരുമെന്ന കേരള നേതാക്കളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഘടകകക്ഷികളുടെ നിലപാട്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധസഖ്യം ഉണ്ടാക്കുകയെന്ന കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമെന്നാണ് ചില ഘടകകക്ഷികളുടെ അഭിപ്രായം.

    എൻ.സി.പി നേതാവ് ശരത് പവാറും ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവുമാണ് ഈ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചത്. സി.പി.എം നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇവരുടെ സമ്മർദ്ധമെന്നാണ് സൂചന. രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ കർണാടകയിൽ മത്സരിക്കുന്നതാണ് രാഷ്ട്രീയശരിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

    വീണ്ടും രാഹുൽ ഗാന്ധി; അപകടത്തിൽപ്പെട്ട മാധ്യമപ്രവർത്തകനെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു

    സുരക്ഷിത മണ്ഡലമെങ്കിലും വയനാടിനെ സംബന്ധിച്ച ഈ പ്രതികൂല റിപ്പോർട്ടുകളാണ് രാഹുലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. സമ്മർദ്ധത്തിന് രാഹുൽ വഴങ്ങിയാൽ രാഹുൽ വയനാട്ടിലെത്തില്ല. പകരം കർണാടകയിലാകും രണ്ടാം മണ്ഡലം. കർണാടകയിൽ രായ്ച്ചൂർ, ചിക്കോടി മണ്ഡലങ്ങളിൽ മത്സരിക്കാൻ മല്ലികാർജ്ജുൻ ഖാർഗെ രാഹുലിനെ ക്ഷണിച്ചിട്ടുണ്ട്.

    ഇവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും രാഹുൽ വന്നാൽ പിൻവലിക്കാൻ തയ്യാറെന്നാണ് പി.സി.സി നിലപാട്. രാഹുൽ ഗാന്ധിയുടെ നിലപാട് തന്നെയാണ് ഇനി പ്രഖ്യാപനത്തിന് വേണ്ടത്.

    First published:
    )}