'കോവിഡ് 19നെ അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈ ഈസ്റ്റർദിനം'; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.

News18 Malayalam | news18-malayalam
Updated: April 12, 2020, 12:27 PM IST
'കോവിഡ് 19നെ അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈ ഈസ്റ്റർദിനം'; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡൽഹി: കോവിഡ് 19നെ അതിജീവിക്കാൻ കരുത്ത് പകരുന്നതാകട്ടെ ഈസ്റ്റർ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെ അദ്ദേഹം ജനങ്ങൾക്ക് ഈസ്റ്റർ ദിനാശംസകൾ നേർന്നു.

'ഈസ്റ്ററിന്റെ പ്രത്യേക അവസരത്തിൽ എല്ലാവർക്കും നന്മകൾ നേരുന്നു. ക്രിസ്തുദേവനന്റെ ശ്രേഷ്ഠമായ ചിന്തകളെ കുറിച്ച്, ദരിദ്രരോടും പാവങ്ങളോടും അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ പ്രതിബദ്ധതയെ കുറിച്ച് ഈ ദിനം നമുക്കോർമിക്കാം- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കോവിഡ് 19നെ വിജയകരമായി അതിജീവിക്കാൻ ഏവർക്കും സാധിക്കട്ടെയെന്നും ലോകം കൂടുതൽ സ്വാസ്ഥ്യമുള്ളതായി തീരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

You may also like:ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ [PHOTOS]ലോക്ക് ഡൗൺ | പഞ്ചാബിൽ കർഫ്യു പാസ്സ് ചോദിച്ച പൊലീസുകാരന്റെ കൈപ്പത്തി വെട്ടിമാറ്റി [NEWS]'കെ സുരേന്ദ്രന് എന്തുപറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ച് പോലെയാണോ?' വിമർശനവുമായി ജ്യോതികുമാർ ചാമക്കാല [NEWS]
First published: April 12, 2020, 12:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading