മംഗലാപുരം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച കൊങ്കണ്‍ പാതയിൽ പുതിയ പാളത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. കുലശേഖരയ്ക്കും പടീലിനും ഇടയില്‍ 500 മീറ്റര്‍ നീളത്തിലാണ് പാളം നിർമാണം നടക്കുന്നത്.
പാളം നിർമാണ പ്രവർത്തനങ്ങൾക്ക് ഇടയിൽ മഴ തടസമായില്ലങ്കിൽ ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
പാളം നിര്‍മ്മിക്കാനുള്ള ഭാഗങ്ങളിലെ ചെളി പൂർണമായും നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷാപരിശോധന ഉൾപ്പെടെയുള്ളവ പൂര്‍ത്തിയാക്കിയാൽ മാത്രമേ കൊങ്കണ്‍ വഴിയുള്ള ഗതാഗതം പുന:സ്ഥാപിക്കാനാകു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതലാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.