മുത്തലാഖ് ഓർഡിനൻസ് വീണ്ടും ഇറക്കാൻ കേന്ദ്രമന്ത്രിസഭ
മുത്തലാഖ് ഓർഡിനൻസ് വീണ്ടും ഇറക്കാൻ കേന്ദ്രമന്ത്രിസഭ
പ്രതീകാത്മക ചിത്രം
Last Updated :
Share this:
ന്യൂഡൽഹി: മുത്തലാക്ക് ഓർഡിനൻസ് വീണ്ടും ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നാണ് വീണ്ടും ഓർഡിനൻസ് ഇറക്കുന്നത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ മുത്തലാഖ് ബിൽ ലോക്സഭ പാസ്സാക്കിയിരുന്നു. 11നെതിരെ 245 പേരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്ക്കരിക്കുകയും ചെയ്തു. അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഭുരിപക്ഷം ഇല്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കാനാവില്ലെന്ന് വ്യക്തമായതോടെ സർക്കാർ നീക്കത്തിൽ നിന്ന് പിൻവാങ്ങി. ഈ സാഹചര്യത്തിലാണ് വീണ്ടും ഓർഡിനൻസ് ഇറക്കുന്നത്.
മൂന്നുവര്‍ഷം തടവ് ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. ക്രിമിനല്‍ വ്യവസ്ഥ ഒഴിവാക്കിയാൽ ബില്‍ കൊണ്ട് പ്രയോജനം ലഭിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സ്ത്രീകളുടെ പിന്തുണ നേടാൻ ഓർഡിനൻസ് സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.