ന്യൂഡൽഹി: അമേഠിയിലും റായ്ബറേലിയിലും സോണിയയ്ക്കും രാഹുലിനും വോട്ട് ചെയ്യണമെന്നഭ്യർഥിച്ച് ബിഎസ്പി നേതാവ് മായാവതി. ഈ തെരഞ്ഞെടുപ്പ് സീസണിൽ ഇതാദ്യമായാണ് രാഹുലിനും സോണിയയ്ക്കും വേണ്ടി മായാവതി വോട്ടഭ്യർഥിക്കുന്നത്. ബിജെപിയും കോൺഗ്രസും ബിഎസ്പിക്ക് ഒരു പോലെയാണെന്ന് മായാവതി പറഞ്ഞു. എന്നാൽ ബിജെപിയെ പരാജയപ്പെടുത്താൻ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് മായാവതി വ്യക്തമാക്കി.
also read: കട്ടക്കലിപ്പിൽ നയൻതാര; രസിപ്പിച്ച് ശിവകാർത്തികേയൻ; 'മിസ്റ്റർ ലോക്കൽ' ട്രെയിലർ പുറത്ത്മഹാസഖ്യത്തിന്റെ ഓരോ വോട്ടും രണ്ട് കോൺഗ്രസ് നേതാക്കൾക്കും ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്- മായാവതി പറഞ്ഞു. ലക്നൗവിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മായാവതി. അതേസമയം കോൺഗ്രസുമായി ഒരു സഖ്യത്തിനുമില്ലെന്നും മായാവതി പറഞ്ഞു. ഞങ്ങൾ കോൺഗ്രസുമായി ഒരിക്കലും ഒരു തരത്തിലുമുള്ള സഖ്യത്തിനും പോകില്ലെന്ന് രാജ്യത്തെ ജനങ്ങൾക്കു മുഴുവൻ അറിയാം- മായാവതി പറഞ്ഞു.
അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാർഥികളെ നിർത്തിയിട്ടില്ലെന്നും മായാവതി പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് മായാവതി കോൺഗ്രസിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്ക് മായാവതി വോട്ട് അഭ്യർഥിച്ചിരിക്കുന്നത്.
മഹാസഖ്യത്തെ ആക്രമിക്കാനായി കോൺഗ്രസുമായി ബിജെപി സഖ്യധാരണയിലെത്തിയിരിക്കുകയാണെന്നായിരുന്നു മായാവതി പറഞ്ഞത്. ഒരേ തുണിയിൽ നിന്ന് മുറിച്ചെടുത്തവയാണ് കോൺഗ്രസും ബിജെപിയുമെന്നായിരുന്നു മായാവതിയുടെ വിമർശനം. വ്യാഴാഴ്ചയായിരുന്നു മായാവതി കോൺഗ്രസിനെ വിമർശിച്ചത്.
ബിജെപിയെ പരാജയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനാലാണ് കോൺഗ്രസിന് വോട്ട് ചെയ്യാൻ പറഞ്ഞതെന്നുമാണ് മായാവതി പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.