ലഖ്നൗ: ഉത്തർപ്രദേശിൽ അടക്കം ഒരു സംസ്ഥാനത്തും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കൃത്യമായ നീക്കുപോക്കുകളും കോൺഗ്രസും എസ് പിയും ബി എസ് പിയും തമ്മിലുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളായ ഉത്തർപ്രദേശിലെ അമേഠി, റായ്ബറേലി എന്നിവിടങ്ങളിൽ എസ് പിയും ബി എസ് പിയും സ്ഥാനാർഥികളെ നിർത്തില്ല. അതേസമയം, മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസും സ്ഥാനാർഥികളെ നിർത്തില്ല. പരസ്പര ബഹുമാനത്തിന്‍റെ ഭാഗമായാണ് ഇതെന്ന് കോൺഗ്രസ് പറഞ്ഞു.
സ്ഥാനാർഥികളുടെ ആദ്യപട്ടിക പുറത്തു വന്നപ്പോൾ സമാജ് വാദി പാർട്ടി നേതാവ് മുലായം സുങ് യാദവ് മേൻപുരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാൽ, മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, മായാവതി എന്നിവർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
'തെരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കരുത്'; വൈദികര്‍ക്ക് രഹസ്യ സര്‍ക്കുലര്‍ നല്‍കി ഇടുക്കി ബിഷപ്പ്
സംസ്ഥാനത്ത് സമാജ് വാദി പാർട്ടി 37 സീറ്റുകളിലും ബഹുജൻ സമാജ് വാദി പാർട്ടി 38 സീറ്റുകളിലും മത്സരിക്കും. മൂന്ന് സീറ്റുകൾ ആർ എൽ ഡിക്ക് നൽകും. എന്നാൽ, കോൺഗ്രസ് മത്സരിക്കുന്ന അമേഠിയിലും റായ്ബറേലിയിലും എസ് പിയും ബി എസ് പിയും സ്ഥാനാർഥികളെ നിർത്തില്ല. അതേസമയം, തെരഞ്ഞെടുപ്പിനു മുമ്പ് എസ് പിയും ബി എസ് പിയും കോൺഗ്രസുമായി യാതൊരുവിധ സഖ്യവും ഉണ്ടാക്കിയിട്ടില്ല.
കഴിഞ്ഞദിവസം നടന്ന ഒരു ചർച്ചയിൽ കോൺഗ്രസുമായി സഖ്യസാധ്യത ചർച്ച ചെയ്യാൻ ഒരുപാട് വൈകി പോയെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BSP, Loksabha election, Loksabha election 2019, Loksabha Election 2019 date, Loksabha election election 2019, Sp-bsp alliance, Sp-bsp alliance in up