NEWS18 EXCLUSIVE INTERVIEW | മായാവതി മുങ്ങുന്ന കപ്പൽ; പിടിച്ചുനിൽക്കാൻ മുസ്ലിങ്ങളുടെ പിന്തുണ തേടുന്നുവെന്ന് പ്രധാനമന്ത്രി മോദി
ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ എൻ ചീഫ് രാഹുൽ ജോഷിയുമായുള്ള അഭിമുഖത്തിലാണ് മായാവതിക്കെതിരെ മോദി വിമർശനം ഉന്നയിച്ചത്
news18
Updated: April 9, 2019, 7:33 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി
- News18
- Last Updated: April 9, 2019, 7:33 PM IST IST
ന്യൂഡൽഹി: ബി എസ് പി അധ്യക്ഷ മായാവതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുസ്ലിംവോട്ടർമാരുടെ പിന്തുണ മായാവതി തേടുന്നതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ന്യൂസ് 18 നെറ്റ് വർക്ക് ഗ്രൂപ്പ് എഡിറ്റർ എൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ല്യൂസീവ് അഭിമുഖത്തിലാണ് മായാവതിക്കെതിരെ മോദി വിമർശനം ഉന്നയിച്ചത്. 'മായാവതിയുടെ നിരാശ മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ മതേതരത്വത്തിന്റെ പതാകവാഹികളെന്ന് അവകാശപ്പെടുന്നവരുടെ മൗനം ഇക്കാര്യത്തിലുള്ള അവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതാണ്'- മോദി വിമർശിച്ചു.
'ഞാൻ മായാവതിയെ കുറിച്ച് ആശങ്കപ്പെടുന്നില്ല. അവരുടെ കപ്പൽ മുങ്ങുകയാണ്. പിടിച്ചുനിൽക്കാൻ മുസ്ലിങ്ങളുടെ പിന്തുണ തേടുകയാണ്. അവരുടെ ഗതികേട് എനിക്ക് മനസിലാകും. പക്ഷെ മതേതരത്വത്തിന്റെ പതാകവാഹകരെന്ന് അവകാശപ്പെടുന്നവരെ ഓർത്താണ് ഞാൻ ആശങ്കപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറായി എന്തുകൊണ്ടാണ് അവർ മൗനം പാലിക്കുന്നത്?' - അഭിമുഖത്തിൽ മോദി ചോദിക്കുന്നു. ഞായറാഴ്ച നടന്ന എസ് പി- ബി എസ് പി റാലിയിൽ മുസ്ലിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്ത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്ന് മായാവതി അഭ്യർത്ഥിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ശരൺപൂർ ജില്ലാ മജിസ്ട്രേറ്റിനോട് സംഭവത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളെ തുടർന്നുള്ള നിരാശയിലാണ് മായാവതിയെന്നും അതുകൊണ്ടാണ് പ്രത്യേകം മതവിഭാഗത്തിനോട് വോട്ട് ചോദിച്ചതെന്നും മോദി കുറ്റപ്പെടുത്തി. പ്രത്യേക മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്നത് ശരിയാണോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ പേരിൽ ആരെങ്കിലും വോട്ട് ചോദിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? മതേതരർ എന്ന് അവകാശപ്പെടുന്നവർ എവിടെ പോയെന്നും പ്രധാനമന്ത്രി ചോദിച്ചു. 'മതേതരവാദികൾ ഒരുപാട് ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അവാർഡ് തിരികെ നൽകി പ്രതിഷേധങ്ങൾ നടത്തിയിരുന്നു. നിരവധി ക്യാംപയിനുകൾ നടത്തിയിരുന്നു. അവരെല്ലാം ഇപ്പോൾ എന്താണ് മൗനം പാലിക്കുന്നത്. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ഗൗരവതരമാണ്. എന്തുകൊണ്ടാണ് അവർ ഇങ്ങനെ തിരഞ്ഞുപിടിച്ചുള്ള പ്രതികരണങ്ങൾ നടത്തുന്നത് ?' - മോദി ചോദിക്കുന്നു.മുസ്ലീം വോട്ടുകൾക്കുള്ള മായാവതിയുടെ അഭ്യർത്ഥന മതേതര ജനവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയോ എന്ന ചോദ്യത്തിന് മോദിയുടെ മറുപടി ഇങ്ങനെ- 'ഇവിടെ നിന്നും അവിടെ നിന്നും വോട്ടുകൾ ചോദിക്കുന്നതിലൂടെ സ്വയം രക്ഷിക്കാനാണ് മായാവതി നിർബന്ധിതമായായിരിക്കുന്നത്'.
മായാവതിയുടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതൃത്വം മായാവതിക്കെതിരെ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 'മുസ്ലിം വോട്ടുകൾ മാത്രം മതിയെന്നാണ് മായാവതി റാലിയിൽ പറഞ്ഞത്. അങ്ങനെയെങ്കിൽ തങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് മറ്റുള്ളവോട്ടർമാർ തീരുമാനിക്കണം' - ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുസ്ലിം വോട്ടുകൾ അഭ്യർത്ഥിച്ചതിലൂടെ ഡോ അംബേദ്കറെയും കാൻഷി റാമിനെയും ബി എസ് പി അധ്യക്ഷ അപമാനിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാജ് വാദി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് അജിത് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മായാവതിയുടെ വിവാദ പ്രസംഗം. ' മുസ്ലിംവോട്ടർമാരോട് എനിക്ക് പറയാനുള്ളത് ഇതാണ്. കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാകില്ല. മഹാസഖ്യത്തിന് മാത്രമേ അത് സാധിക്കൂ. ഇത് കോൺഗ്രസിനും അറിയാം. അവർ ജാതിയും മതവും നോക്കിയാണ് സ്ഥാനാർഥികളെ നിർത്തുന്നത്. ഇത് ബിജെപിയെ സഹായിക്കും' - മായാവതി പറഞ്ഞു.

- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- congress
- Congress President Rahul Gandhi
- election 2019
- election campaign
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- haritha kerala mission
- moratorium issue
- narendra modi
- rahul gandhi
- തെരഞ്ഞെടുപ്പ് 2019
- തെരഞ്ഞെടുപ്പ് പ്രചാരണം
- നരേന്ദ്ര മോദി
- രാഹുൽ ഗാന്ധി