• HOME
  • »
  • NEWS
  • »
  • india
  • »
  • Presidential Polls 2022 | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

Presidential Polls 2022 | രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

എൻഡിഎയെ പിന്തുണച്ചോ പ്രതിപക്ഷത്തിനെതിരെയോ അല്ല, പാർട്ടിയെയും പ്രസ്ഥാനത്തെയും മനസ്സിൽ വെച്ചാണ് ഞങ്ങൾ ഈ തീരുമാനമെടുത്തതെന്ന് ബിഎസ്പി നേതൃത്വം വ്യക്തമാക്കി.

  • Last Updated :
  • Share this:
    രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണക്കുമെന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ബിഎസ്പിയുടെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.   മികച്ച സ്ഥാനാർഥി എന്ന നിലയിലും ഗോത്രവർഗത്തിൽ നിന്നുള്ളയാൾ എന്ന നിലയിലുമാണ് ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കുന്നതെന്നും മായാവതി പറഞ്ഞു. ഇതോടെ ബിഎസ്പി ബിജെപിയെ പിന്തുണക്കുകയാണ് എന്ന മറ്റ് പാര്‍ട്ടികളുടെ പ്രചരണത്തിനും മായാവതി മറുപടി നല്‍കി.

    എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബിജെപിയെയോ എൻഡിഎയെയോ പിന്തുണച്ചോ പ്രതിപക്ഷത്തിനെതിരെയോ അല്ല, പാർട്ടിയെയും പ്രസ്ഥാനത്തെയും മനസ്സിൽ വെച്ചാണ് ഞങ്ങൾ ഈ തീരുമാനമെടുത്തതെന്ന് ബിഎസ്പി നേതൃത്വം വ്യക്തമാക്കി.

    പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ബിഎസ്പിയെ ക്ഷണിച്ചില്ല. പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ കാര്യത്തിലും തങ്ങളുമായി ആലോചന നടത്തിയിരുന്നില്ല. ചര്‍ച്ചയില്‍ മമത ബാനര്‍ജിയും ശരത് പവാറും ഉണ്ടായിരുന്നു എന്നിട്ടും തങ്ങളെ മനപൂര്‍വം ഒഴിവാക്കിയെന്നും അവര്‍ പറഞ്ഞു.

    കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും ദ്രൗപദി മുര്‍വിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഗോത്ര വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കൊപ്പമാണ് താനെപ്പോഴുമെന്ന് ജഗന്‍ മോഹന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.  എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും അറിയിച്ചിട്ടുണ്ട്. പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു.

    ബിജെപി സ്ഥാനാർഥിയെന്നതു മാറ്റിനിര്‍ത്തി, ഗോത്രവർഗത്തിൽനിന്നുള്ളയാൾ എന്ന പരിഗണനയിൽ പ്രതിപക്ഷത്തെ കൂടുതൽ പാർട്ടികൾ ദ്രൗപദിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പാർട്ടികളുടെ നിലപാടിനപ്പുറത്ത്, വോട്ടർമാർ ദ്രൗപദിക്ക് ‘മനഃസാക്ഷി വോട്ട്’ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പ്രതിപക്ഷ നേതാക്കളും സൂചിപ്പിക്കുന്നത്.
    Published by:Arun krishna
    First published: