ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതി. ആൽവാർ പീഡനക്കേസിലെ മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി മായാവതി എത്തിയത്. ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് സ്ത്രീകളുടെ അഭിമാനത്തെ കുറിച്ച് എന്ത് അറിയാമെന്ന് അവർ ചോദിച്ചു.
also read: മുസ്ലിംകൾക്കെതിരെ ആക്രമണം; ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സ്ആപ്പിനും നിയന്ത്രണം
വാർത്ത സമ്മേളനത്തിലായിരുന്നു മായാവതിയുടെ വിമർശനം. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മായാവതി ആരോപിച്ചു. ദളിതർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മോദി രാജി വയ്ക്കണമെന്നും മായാവതി പറഞ്ഞു.
ഉത്തർപ്രദേശിലെ റാലിക്കിടെ ദളിതരോടുള്ള മോദിയുടെ വ്യാജ സ്നേഹം നിങ്ങൾ കണ്ടിരിക്കും. അതിൽ നിന്ന് ഒരു നേട്ടവുമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിയില്ലെന്നറിയാം. 2017ലെ ഷരൺപൂരിലെ ആക്രമണം ദളിതർ മറന്നിട്ടുണ്ടാവില്ല. രാജ്യസഭയിൽ സംസാരിക്കാൻ എനിക്ക് അവസരം പോലും നിഷേധിച്ചു. രോഹിത് വെമുല സംഭവവും മറന്നിട്ടില്ല- മായാവതി പറഞ്ഞു.
അൽവാരിൽ ദളിത് സ്ത്രീ പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് സംസാരിക്കാന്‍ മോദിക്ക അവകാശമില്ലെന്ന് മായാവതി വിമർശിച്ചു. ഞാൻ സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം സംസാരിച്ചത്. ഇതിലൂടെ വൃത്തികെട്ട രാഷ്ട്രീയം കളിച്ച് നേട്ടമുണ്ടാക്കാനാണ് മോദി ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് സ്ത്രീകളെ ബഹുമാനിക്കുന്നതിനെ കുറിച്ച് എന്തറിയാം-മായാവതി ചോദിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, Loksabha battle, Loksabha eclection 2019, Loksabha election 2019, Loksabha poll, Loksabha poll 2019, Mayavathi, Narendra modi, Woman, മായാവതി