നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • യുപിയിൽ 75 സീറ്റിൽ BSP-SP സീറ്റ് ധാരണയായി

    യുപിയിൽ 75 സീറ്റിൽ BSP-SP സീറ്റ് ധാരണയായി

    രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേഠി മണ്ഡലവും സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലവും ഒഴിച്ചിടും. മൂന്നു സീറ്റുകളിൽ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ മത്സരിക്കാനാണ് സാധ്യത

    • News18
    • Last Updated :
    • Share this:
      ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സഖ്യം രൂപീകരിച്ച ബിഎസ്പി-എസ്പി കക്ഷികളുടെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ പ്രഖ്യാപനമായി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി 38 സീറ്റുകളിലും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റുകളിലും മത്സരിക്കും. ആകെയുള്ള 80 സീറ്റുകളില്‍ 75 സീറ്റുകളുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. ബാക്കി അഞ്ച് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയും ബിഎസ്പിയും തമ്മില്‍ കഴിഞ്ഞ മാസമാണ് സഖ്യം രൂപീകരിച്ചത്. ഇതിനു പിന്നാലെതന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ചകളും ആരംഭിച്ചിരുന്നു. സീറ്റുകള്‍ തുല്യമായി പങ്കിടാനായിരുന്നു ധാരണയെങ്കിലും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതു പ്രകാരം ബിഎസ്പിയേക്കാള്‍ ഒരു സീറ്റ് കുറവാണ് എസ്പിക്ക് ലഭിച്ചിട്ടുള്ളത്.

      കോൺഗ്രസ് 80 സീറ്റുകളിലും മത്സരിക്കുമെന്നു രാഹുൽ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവോടെ എസ്പിയും ബിഎസ്പിയുമായി വീണ്ടും സഖ്യസാധ്യതകൾ ഉയർന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മത്സരിക്കുന്ന അമേഠി മണ്ഡലവും യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലവും ഒഴിച്ചിടും. മൂന്നു സീറ്റുകളിൽ അജിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ മത്സരിക്കാനാണ് സാധ്യത.

      യുപിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശക്തികേന്ദ്രമായ ഗോരഖ്പുർ എന്നിവടങ്ങളിൽ സമാജ്‌വാദി പാർട്ടിയാണ് മത്സരിക്കുന്നത്. ലക്നൗ, കാൻപുർ, അലഹബാദ്, ഝാൻസി തുടങ്ങിയ മണ്ഡലങ്ങളിലും എസ്പി മത്സരിക്കും. മീററ്റ്, ആഗ്ര, നോയിഡ, അലിഗഡ്, സഹാറൻപുർ എന്നിവടങ്ങളിൽ ബിഎസ്പിയായിരിക്കും മത്സരിക്കുക.

      First published: