നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പ്രതിമകൾ പണിയാൻ ഖജനാവിൽ നിന്നെടുത്ത പണം മായാവതി തിരികെ അടയ്ക്കണമെന്ന് സുപ്രീംകോടതി

    പ്രതിമകൾ പണിയാൻ ഖജനാവിൽ നിന്നെടുത്ത പണം മായാവതി തിരികെ അടയ്ക്കണമെന്ന് സുപ്രീംകോടതി

    പ്രതിമകൾ പണിയാൻ ഖജനാവിൽ നിന്നെടുത്ത പണം മായാവതി തിരികെ അടയ്ക്കണമെന്ന സുപ്രീംകോടതി

    മായാവതി

    മായാവതി

    • Share this:
      ന്യൂഡൽഹി: പ്രതിമകൾ പണിയാൻ ഖജനാവിൽ നിന്നെടുത്ത പണം മായാവതി തിരികെ അടയ്ക്കണമെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സ്വന്തം പ്രതിമയും പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും മായാവതി പണി കഴിപ്പിച്ചിരുന്നു. എന്നാൽ, പ്രതിമകൾ പണി കഴിപ്പിക്കാൻ ഉപയോഗിച്ച പണം സർക്കാരിലേക്ക് മടക്കി അടയ്ക്കാനാണ് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

      സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നിരീക്ഷണം. സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ നോയിഡയിലും ലക്‌നൗവിലും മായാവതിയുടെയും ബിഎസ്‌പി ചിഹ്നമായ ആനയുടെയും പ്രതിമ നിർമിച്ചതിന് എതിരായ കേസ് പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

      ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ തള്ളി കോടിയേരി

      മായാവതിയുടെയും ആനയുടെയും പ്രതിമ സ്ഥാപിക്കാന്‍ പൊതുപണം ഉപയോഗിച്ചതിനെ ചോദ്യം ചെയ്‌ത് അഭിഭാഷകനായ രവി കാന്താണ്‌ ഹർജി നൽകിയത്. 2009ലാണ് ഹർജി സമർപ്പിച്ചത്. ഏപ്രിൽ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നത് മെയിലേക്ക്‌ മാറ്റണമെന്ന മായാവതിയുടെ അഭിഭാഷകന്‍റെ വാദം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല.

      മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സംസ്ഥാനത്ത് 40 ഓളം പ്രതിമകളാണ് മായാവതി സ്ഥാപിച്ചത്. ഇതിനായി 52 കോടി രൂപയായിരുന്നു ചെലവഴിച്ചത്. പ്രതിമ നിർമാണത്തിനെതിരായ കേസിൽ മായാവതി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.

      First published: