മായാവതി - പ്രതിപക്ഷ നിരയിലെ ഒഴിച്ചുകൂടാനാവാത്ത 'അപ്രധാന വ്യക്തി'

news18india
Updated: July 11, 2018, 3:58 PM IST
മായാവതി - പ്രതിപക്ഷ നിരയിലെ ഒഴിച്ചുകൂടാനാവാത്ത 'അപ്രധാന വ്യക്തി'
  • Share this:
അധികാരം അത് തന്നെയാണ് രാഷ്ട്രീയ നേതാവിന്റെ ശക്തി. അധികാരമില്ലെങ്കിൽ രാഷ്ട്രീയ നേതാവും സാധാരണ പൗരനും തമ്മിൽ വ്യത്യാസങ്ങളില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തയാണ് ഉത്തർ പ്രദേശിലെ ബഹുജൻ സമാജ് വാദി പാർട്ടിയുടെ അമരക്കാരിയായ മായാവതി.

അടുത്തിടെ ഇടത് പക്ഷം അവതരിപ്പിച്ച അട്ടിമറി അവിശ്വാസ പ്രമേയത്തിന് മുന്നിൽ നിന്ന് ചുക്കാൻപിടിച്ചത് മായാവതിയായിരുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് 2008ൽ വിശ്വാസവോട്ട് നേടുന്നതിന് മായാവതിയുടെ ബിഎസ്പി നിർണായകമായി. ഒരു വ്യാത്യാസം മാത്രമാണ് ഉള്ളത്. 2008ൽ മായാവതിക്ക് അധികാരവും അംഗബലവുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ 2018ൽ ഇത് രണ്ടും ഇല്ലാതെ തന്നെയാണ് മായാവതി നിർണായകമായത്.

മായാവതിയുമായി സഖ്യത്തിലുള്ളവർക്കും എതിർചേരിയിലുള്ളവർക്കും ഒരുകാര്യം ഉറപ്പാണ്. 2019ൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അപ്രധാന വ്യക്തിയാണ് മായാവതിയെന്ന ദളിത് നേതാവ്. കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും മായാവതിയും ഒന്നിച്ചെടുത്ത ചിത്രം ഇതു തന്നെയാണ് വ്യക്തമാക്കുന്നത്.

ബിജെപിയുമായി പരാജയപ്പെട്ട് അധികാരമൊക്കെ നഷ്ടപ്പെട്ടിരിക്കുമ്പോഴും കഴിഞ്ഞ ഒരു വർഷമായി ചില തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ടുപോവുകയാണ് മായാവതി. ഉത്തർപ്രദേശിന് പുറത്ത് ചെറിയ പാര്‍ട്ടിയായി വളരുമ്പോഴും നിർണായക സ്വാധീനമകാൻ മായാവതിയുടെ ബിഎസ്പിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സർക്കാരിനെ സഹായിച്ചത് ബിഎസ്പി രണ്ട് എംഎൽഎമാരായിരുന്നു. എന്നിട്ടും ഉത്തർപ്രദേശിന് പുറത്ത് ഒരു സർക്കാർ ഉണ്ടാക്കുന്നതിൽ പങ്കാളിയാകുന്നതിൽ നിന്ന് മായാവതി ബോധപൂർവം വിട്ടു നിന്നു.

എന്നാൽ 2017 നിയമസഭ തെരഞ്ഞെടുപ്പിലെ പതനം തന്റെ കോട്ടയായ യുപി വിട്ട് മറ്റിടങ്ങളിൽ ഭരണ പങ്കാളിത്തമുണ്ടാക്കാൻ മായാവതിയെ നിർബന്ധിതയാക്കി. ബിജെപിക്കും കോൺഗ്രസിനും ശേഷം ദേശീയമുദ്രയുള്ള ഒരേ ഒരു പാർട്ടി ബിഎസ്പിയാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായില്ലെങ്കിലും വോട്ടിന്റെ എണ്ണത്തിൽ ബിജെപിക്കും കോൺഗ്രസിനും തൊട്ടുപിന്നിൽ തന്നെയാണ് മായാവതിയും. ഒരു ദേശീയ താത്പര്യത്തിനായി പ്രത്യേക താത്പര്യത്തോടെ നിർമിച്ചെടുത്ത രാഷ്ട്രീയ സംവരണത്തെ ചൂഷണം ചെയ്യാൻ മായാവതി സന്നദ്ധയാകുമെന്നതിന് ഇപ്പോൾ തെളിവുകളുണ്ട്.

കർണാടകയിൽ ജനതദൾ സെക്കുലറുമായി മായാവതി സഖ്യമുണ്ടാക്കി. അങ്ങനെ കുമാര സ്വാമി നേതൃത്വം നൽകുന്ന സർക്കാരിൽ പാർട്ടിക്ക് ഒരു മന്ത്രി ഉണ്ട്. കേന്ദ്രത്തിൽ ബിജെപി ഇതര പരിവർത്തനത്തിന് ബദലായി പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുന്ന പ്രക്രിയ കൂടിയാണിത്.
ഛത്തീസ് ഗഢിലെ കോൺഗ്രസ് വിമതനായ അജിത് ജോഗിയുമായി മായാവതി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹരിയാനയിലെ ഇന്ത്യൻ നാഷണൽ ലോക് ദളുമായി തെരഞ്ഞെടുപ്പിന് മുന്നെ തന്നെ ഒരു സഖ്യം മായാവതിയുടെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു.

പ്രാദേശിക പാർട്ടികളുമായി സഖ്യമുണ്ടാക്കുമ്പോഴും കോൺഗ്രസിന് എതിരല്ല മായാവതി. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസുമായി ഒരു സഖ്യമുണ്ടാക്കുന്നതിനുള്ള ശ്രമത്തിലാണ് മായാവതി.

ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം തകർക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് ദേശീയതലത്തിൽ ഒരു മഹാസഖ്യത്തിന് ഒരുങ്ങുകയാണ്. നേതൃത്വം സംബന്ധിച്ച തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കും. വലിയ സ്വീകാര്യതും അംഗീകാരവുമുള്ളയാൾ നേതാവാകും. ഈ സാഹചര്യത്തിൽ തന്റെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുകയാണ് ബിഎസ്പി നേതാവ് മായാവതി.
First published: July 11, 2018, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading