നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പ്രാധാന്യം എസ്പി-ബിഎസ്പി സഖ്യത്തിന്റെ വിജയം; ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മായാവതി

    പ്രാധാന്യം എസ്പി-ബിഎസ്പി സഖ്യത്തിന്റെ വിജയം; ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മായാവതി

    മായാവതി അടുത്ത പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ജനസേന നേതാവ് പവൻ കല്യാണും നേരത്തെ പറഞ്ഞിരുന്നു

    mayawati

    mayawati

    • Share this:
      ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ്വാദി പാര്‍ട്ടി അധ്യക്ഷയുമായ മായാവതി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും മായാവതി പറഞ്ഞു.

      ലക്നൗവിൽ വാർത്ത സമ്മേളനത്തിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. ഏത് സീറ്റിൽ നിന്നാലും വിജയിക്കുമെന്ന് എനിക്കറിയാം. ഞാൻ നാമനിർദേശ പത്രിക സമർപ്പിച്ചാൽ മാത്രം മതി. എന്റെ പാർട്ടിക്കാർ ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളും. ബിജെപിയെ നേരിടുന്നതിനായി ആർഎൽഡി, എസ്പി എന്നിവയുമായി ശക്തമായ സഖ്യം ഉണ്ടാക്കിയിട്ടുണ്ട. ഞാൻ ഒരു സീറ്റിൽ വിജയിക്കുന്നതിനെക്കാൾ ഞങ്ങൾക്ക് പ്രധാനം കൂടുതൽ സീറ്റുകളിൽ വിജയിക്കുക എന്നതാണ്. നമ്മുടെ പ്രസ്ഥാനത്തെ സജ്ജമാക്കാൻ നേരത്തെ രാജ്യസഭയിൽ നിന്ന് ഞാൻ രാജിവെച്ചിരുന്നു. നിലവിലെ സാഹചര്യങ്ങൾ മനസിലുള്ളതു കൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചിരിക്കുകയാണ്. മായാവതി പറഞ്ഞു.

      also read: ബിജെപി 14 സീറ്റിൽ മത്സരിക്കും; BDJS അഞ്ച് സീറ്റിൽ

      മായാവതി അടുത്ത പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ജനസേന നേതാവ് പവൻ കല്യാണും നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മത്സരിക്കാനില്ലെന്ന് വ്യകക്തമാക്കി മായാവതി രംഗത്തെത്തിയിരിക്കുന്നത്. മത്സരിക്കാനില്ലെങ്കിലും പ്രചാരണത്തിനിറങ്ങുമെന്ന് മായാവതി പറഞ്ഞിരുന്നു.

       
      First published:
      )}