നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'കോൺഗ്രസുമായി സഖ്യത്തിനില്ല'; ഹരിയാനയിലെ എല്ലാ സീറ്റുകളിലും BSP മത്സരിക്കുമെന്ന് മായാവതി

  'കോൺഗ്രസുമായി സഖ്യത്തിനില്ല'; ഹരിയാനയിലെ എല്ലാ സീറ്റുകളിലും BSP മത്സരിക്കുമെന്ന് മായാവതി

  കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭുപീന്ദര്‍ സിംഗ് ഹൂഡയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയും മായാവതിയുമായി കൂടിക്കാഴച നടത്താനിരിക്കെയാണ് ബി.എസ്.പി എം.പിയുടെ പ്രഖ്യാപനം.

  • Share this:
   ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിൽ  ഒറ്റയ്ക്കു മത്സരിക്കുമെന്ന് ബി.എസ്.പി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായോ മറ്റു കക്ഷികളുമായോ സംഖ്യമുണ്ടാക്കില്ലെന്നും സംസ്ഥാനത്തെ 90 സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ബി.എസ്.പി രാജ്യസാഭാംഗം സതീഷ് മിശ്രയാണ് വ്യക്തമാക്കിയിരിക്കുന്നത്.

   ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ഭുപീന്ദര്‍ സിംഗ് ഹൂഡയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയും മായാവതിയുമായി കൂടിക്കാഴച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന പ്രഖ്യാപനവുമായി ബി.എസ്.പി  എം.പി രംഗത്തെത്തിയിരിക്കുന്നത്.

   സഖ്യമുണ്ടാക്കിയാൽ സംസ്ഥാനത്ത് ബി.എസ്.പിക്കുള്ള സ്വാധീനം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്.

   സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദുഷ്യന്ത് ചൗത്താലയുടെ ജന്‍നായക ജനാതാ പാര്‍ട്ടിയുമായുള്ള സംഖ്യ മായാവതി അവസാനിപ്പിച്ചിരുന്നു.

   Also Read നന്ദി പറഞ്ഞും 100 ദിവസത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മോദി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബി.ജെ.പി

   First published:
   )}