മുസ്ലീങ്ങളോടുള്ള മായാവതിയുടെ വോട്ടഭ്യർഥന ഹൃദയസ്പർശി, യോഗിയുടെ പരാമർശം അപകടകരം: മമതാ ബാനർജി

ന്യൂസ് 18 നെറ്റ്വർക്ക് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമൊത്തുള്ള അഭിമുഖ സംഭാഷണത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്

news18
Updated: April 18, 2019, 10:21 PM IST
മുസ്ലീങ്ങളോടുള്ള മായാവതിയുടെ വോട്ടഭ്യർഥന ഹൃദയസ്പർശി, യോഗിയുടെ പരാമർശം അപകടകരം: മമതാ ബാനർജി
Mamta
  • News18
  • Last Updated: April 18, 2019, 10:21 PM IST
  • Share this:
ന്യൂഡൽഹി: മായാവതിയ്ക്കും യോഗി ആദിത്യനാഥിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മായാവതിക്കും യോഗി ആദിത്യനാഥിന് വ്യത്യസ്ത അജണ്ടകളാണുള്ളത്. മുസ്ലീങ്ങളോടുള്ള മായാവതിയുടെ വോട്ടഭ്യർഥന ഹൃദയത്തിൽനിന്നുള്ളതായിരുന്നു. എന്നാൽ യോഗിയുടെ പരാമർശം അങ്ങേയറ്റം അപകടമുളവാക്കുന്ന പ്രകൃതത്തിലുള്ളതായിരുന്നുവെന്ന് മമത പറഞ്ഞു. ന്യൂസ് 18 നെറ്റ്വർക്ക് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമൊത്തുള്ള അഭിമുഖ സംഭാഷണത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷപക്ഷമായ സംവിധാനമാണ്. അതിനെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ രണ്ടുപേർ വ്യത്യസ്ത നിലപാട് സ്വീകരിച്ചപ്പോൾ ഒരുപോലെയുള്ള നടപടിയാണ് കൈക്കൊണ്ടതെന്ന് മമത പറഞ്ഞു.

മുസ്ലീം ലീഗിനെ പച്ച വൈറസ് എന്ന് പരാമർശിച്ചതിനും അലിയും ബജ്റംഗ് ബലിയും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്നും പരാമർശിച്ചതിനാണ് യോഗി ആദിത്യനാഥിന് 72 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്. മുസ്ലീം സമുദായത്തിന്‍റെ വോട്ടുകൾ ഭിന്നിച്ചുപോകരുതെന്ന പരാർമശത്തിനാണ് മായാവതിക്ക് 48 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്.

ദൈവത്തിന്‍റെ പേര് പറഞ്ഞാൽ ജയിലിലടയ്ക്കുന്ന സർക്കാരാണ് കേരളത്തിൽ: പ്രധാനമന്ത്രി

കൊൽക്കത്ത കമ്മീഷണർ അനുജ് ശർമ്മ ഉൾപ്പടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മമത ബാനർജി രംഗത്തെത്തിയിരുന്നു. പക്ഷപാതപരമായ നടപടിയാണ് കമ്മീഷന്‍റേതെന്ന് ആയിരുന്നു മമതയുടെ പരാമർശം.
First published: April 18, 2019, 10:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading