• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേന്ദ്രനയങ്ങൾക്കെതിരെ താക്കീതുമായി കിസാൻ മസ്ദൂർ സംഘർഷ് റാലി

news18india
Updated: September 5, 2018, 3:35 PM IST
കേന്ദ്രനയങ്ങൾക്കെതിരെ താക്കീതുമായി കിസാൻ മസ്ദൂർ സംഘർഷ് റാലി
news18india
Updated: September 5, 2018, 3:35 PM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്ക് താക്കീതുമായി ഡൽഹിയിൽ കിസാൻ മസ്ദൂർ സംഘർഷ് റാലി. പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും റാലിയിൽ അണിനിരന്നു. 15 ഇന ആവശ്യങ്ങളുമായി കർഷകരും തൊഴിലാളികളും നടത്തിയ മഹാറാലി കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രഖ്യാപനവേദിയായി. കേന്ദ്രസർക്കാരിന് എതിരായ പ്രക്ഷോഭങ്ങളുടേതാകും വരും നാളുകളെന്ന് നേതാക്കൾ പറഞ്ഞു.

സിഐടിയു, കിസാൻസഭ, തൊഴിലാളി കർഷക യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന റാലി രാവിലെ രാംലീല മൈതാനിയിൽ നിന്നാണ് ആരംഭിച്ചത്. കേന്ദ്രസംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാർ, സ്‌കൂൾ അധ്യാപകർ, തപാൽ-ടെലികോം ജീവനക്കാർ എന്നിവർ റാലിയിൽ പങ്കെടുത്തു. രണ്ടു മണിക്കൂറോളം നീണ്ട റാലി പാർലമെന്റ് സ്ട്രീറ്റിൽ അവസാനിച്ചു. തൊഴിലാളികൾക്കും കർഷകർക്കും നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സംഘടനാ നേതാക്കൾ ആരോപിച്ചു.

പൊതുയോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 30ഓളം നേതാക്കള്‍ സംസാരിച്ചു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തിന് പിന്തുണയുമായി എത്തി. മഹാരാഷ്ട്രയിലെ ലോങ് മാർച്ചിന് സമാനമായി നവംബർ അവസാനം ഡൽഹിയിലേക്ക് ലോങ് മാർച്ചും ഡിസംബറിൽ പ്രക്ഷോഭവും നടത്താനാണ് തീരുമാനം. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വെവ്വേറെ സമരം ചെയ്യുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി തൊഴിലാളി കർഷക സംഘടനകള്‍ ഒന്നിച്ചു സമരം സംഘടിപ്പിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്.

നരേന്ദ്ര മോദി സർക്കാരിന്‍റെ നയങ്ങൾക്ക് താക്കീതുമായി ഡൽഹിയിൽ കിസാൻ മസ്ദൂർ സംഘർഷ് റാലി. പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും റാലിയിൽ അണിനിരന്നു. കാർഷികവായ്‌പ എഴുതുതള്ളണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ റാലി.
First published: September 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍