ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ.

news18india
Updated: February 20, 2019, 3:14 PM IST
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനും
  • Share this:
ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി രാജകുമാരനും ചേർന്ന് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിച്ചതിനു ശേഷമായിരുന്നു സൗദി രാജകുമാരൻ സംസാരിച്ചത്.

ഭീകരവാദവും തീവ്രവാദവും ഒരു പൊതു പ്രശ്നമാണ്. ഇക്കാര്യത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കുകയാണെന്ന് സൗദി രാജകുമാരൻ പറഞ്ഞു. എന്നാൽ, ഇന്ത്യയ്ക്കൊപ്പം മാത്രമല്ലെന്നും മറ്റ് അയൽക്കാർക്ക് ഒപ്പവും നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന പോസിറ്റീവ് നിലപാടിന് ഇന്ത്യയ്ക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും പൊതുവായി ഉത്കണ്ഠയുള്ള വിഷയമാണ് ഭീകരവാദം. എന്നാൽ, ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യാൻ രഹസ്യവിവരങ്ങൾ പങ്കുവെയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയുമായി സഹകരിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. വരുന്ന തലമുറയ്ക്കായി നല്ലൊരു ഭാവി ഉറപ്പു വരുത്തുന്നതിൽ എല്ലാവർക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളി; സൗദി നിക്ഷേപം ഇന്ത്യ സ്വാഗതം ചെയ്യുന്നു: പ്രധാനമന്ത്രി മോദി

അതേസമയം, സംയുക്ത പ്രസ്താവനയിൽ പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനെതിരെ പരോക്ഷമായ മുന്നറിയിപ്പ് നൽകി. ഭീകരവാദത്തിന് മണ്ണൊരുക്കുന്ന രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യയും സൗദി അറേബ്യയും തീരുമാനത്തിൽ എത്തിയതായി സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
First published: February 20, 2019, 3:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading