ഇന്ത്യൻ റെയിൽവെ ലോകത്തിന്റ ഭാഗമാകുന്നു; മൊസാംബിക്കിലേക്ക് 90 കോച്ചുകൾ എത്തിക്കും

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിർമ്മിച്ച 90 കോച്ചുകൾ സൗത്ത് ആഫ്രിക്കയിലെ മൊസാംബിയയിലേക്ക് കയറ്റി അയക്കാനാണ് ഒരുങ്ങുന്നത്.

News18 Malayalam
Updated: March 14, 2019, 3:06 PM IST
ഇന്ത്യൻ റെയിൽവെ ലോകത്തിന്റ ഭാഗമാകുന്നു; മൊസാംബിക്കിലേക്ക് 90 കോച്ചുകൾ എത്തിക്കും
news18
  • Share this:
റായ്ബറേലി: കോച്ചുകൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യൻ റെയിൽവെ ലോകത്തിന്റെ ഭാഗമാകുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിർമ്മിച്ച 90 കോച്ചുകൾ സൗത്ത് ആഫ്രിക്കയിലെ മൊസാംബിയയിലേക്ക് കയറ്റി അയക്കാനാണ് ഒരുങ്ങുന്നത്.

ഇന്ത്യൻ കോച്ച് നിർമാതാക്കളായ റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിൽ നിന്നുള്ള കോച്ചുകളാണ് കയറ്റുമതി ചെയ്യുന്നത്. എൻജിനീയറിംഗ് കൺസൾട്ടിംഗ് കമ്പനിയായ റൈറ്റ്സി(RITES)ലൂടെയാണ് കോച്ച് കയറ്റുമതി ചെയ്യുന്നത്.

also read: യുഎഇയിൽ ശക്തമായ മഞ്ഞു വീഴ്ച; മഴയ്ക്ക് സാധ്യത: സുരക്ഷിതരായി വണ്ടിയോടിക്കാൻ നിർദേശം

ഈ വർഷം സെപ്തംബറോടെ ആദ്യഘട്ട കയറ്റുമതി ഉണ്ടാകുമെന്ന് മോഡേൺ കോച്ച് ഫാക്ടറിയിലെ ഉദ്യോഗസ്ഥർ ഫിനാൻഷ്യൽ എക്സ്പ്രസ് ഓൺലൈനിനോട് വ്യക്തമാക്കി. മുപ്പത് കോച്ചുകൾ വീതമാണ് കയറ്റിമതി ചെയ്യുന്നത്.

1067 എംഎം കേപ് ഗേജുകളാണ് ഈ കോച്ചുകൾ. 2020 മാർച്ചോടെ മുഴുവൻ കോച്ചുകളും കയറ്റുമതി ചെയ്യും. എസി ഫസ്റ്റ് ക്ലാസ്, എസി സെക്കൻഡ് ക്ലാസ്, എസി തേർഡ് ക്ലാസ്, പാൻട്രി കാർ, ജെനറേറ്റർ കാർ, നോൺഎസി റെസ്റ്റ് റൂം കാർ എന്നിവയാണ് മൊസാംബിയയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

കോച്ചിന് 2 കോടി വീതം വെച്ചാണ് മൊസാംബിയയ്ക്ക് നൽകുന്നത്. മൊസാംബിക് റെയിൽവെ ഉദ്യോഗസ്ഥർ റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ചറി സന്ദർശിച്ചിരുന്നു. നൂതന റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് ആധുനിക ലോകോത്തര നിലവാരമുള്ള കോച്ചുകളാണ് ഇവിടെ നിർമ്മിക്കുന്നത്.

മോഡേൺ കോച്ച് ഫാക്ടറിയുടെ ഉത്പ്പാദന ക്ഷമത ആയിരത്തിൽ നിന്ന് 3000 ആയി വർധിപ്പിക്കുന്നതിനായി 2018-2019 വർഷത്തെ ബജറ്റിൽ 480 കോടിരൂപ മോദി സർക്കാർ വകയിരുത്തിയിരുന്നു.

 
First published: March 14, 2019, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading