ന്യൂഡൽഹി: നബിവിരുദ്ധ പരാമർശം (anti nabi remarks) ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാന്റെ പ്രസ്താവന ഇന്ത്യ തള്ളി. പിന്നാലെ മതനിന്ദയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചതായുള്ള വാർത്താക്കുറിപ്പ് ഇറാനും പിൻവലിച്ചു.
നുപൂർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ നബി വിരുദ്ധ പ്രസ്താവന ഇറാനുമായി ചർച്ച ചെയ്തില്ലെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി. ഇന്നലെ ഇന്ത്യയുമായുള്ള ചർച്ചകളിൽ വിദേശകാര്യമന്ത്രി ഇക്കാര്യം ഉന്നയിച്ചതായി ഇറാൻ പ്രസ്താവന ഇറക്കിയിരുന്നു. മറ്റുള്ളവർക്ക് താക്കീതാകുന്ന തരത്തിലുള്ള നടപടി സ്വീകരിക്കും എന്ന് ഇന്ത്യ അറിയിച്ചതായും ഇറാൻ വാർത്താകുറിപ്പിൽ പറഞ്ഞു. ഈ വാർത്താക്കുറിപ്പ് ഇറാൻ പിന്നീട് പിൻവലിച്ചു.
ബുധനാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി വിഷയം ഉന്നയിച്ചതായി ഇറാൻ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. “കുറ്റവാളികളെ മറ്റുള്ളവർക്ക് പാഠമാകുന്ന തരത്തിൽ കൈകാര്യം ചെയ്യുമെന്ന്” ഡോവൽ ഉറപ്പുനൽകി” എന്ന് ഈ പ്രസ്താവനയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഇറാൻ ഈ പ്രസ്താവന പിൻവലിച്ചു. നുപൂർ ശർമയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും ട്വീറ്റുകൾ സർക്കാരിന്റെ കാഴ്ചപാടല്ലെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
Pleased to meet PM Modi, FM Jaishankar & other Indian officials to advance our bilateral strategic dialogue.
Tehran & New Delhi agree on the need to respect divine religions & Islamic sanctities & to avoid divisive statements.
🇮🇷🇮🇳 determined to bring relations to new heights.
— H.Amirabdollahian امیرعبداللهیان (@Amirabdolahian) June 8, 2022
ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന പ്രചാരണം കെട്ടടങ്ങുന്നു എന്നാണ് വിദേശകാര്യമന്ത്രാലയത്തിനറെ വിലയിരുത്തൽ. നുപുർ ശർമയ്ക്കും നവീൻകുമാർ ജിൻഡാലിനുമെതിരെ ഡൽഹി പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. ശിവലിംഗത്തെക്കുറിച്ചുള്ള പരാമർശത്തിൽ മാധ്യമപ്രവർത്തക സബാ നഖ്വിയ്ക്കെതിരെയും വിദ്വേഷം പ്രചരിപ്പിച്ചു എന്നാരോപിച്ച് അസദുദ്ദീൻ ഒവൈസിക്കെതിരെയും ഡൽഹി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.
Also Read- Modi@8 | അടിസ്ഥാന സൗകര്യ വികസനം: മോദി സർക്കാരിന്റെ എട്ട് നേട്ടങ്ങളും എട്ട് പോരായ്മകളും
അതിർത്തികളിലെ ചൈനയുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായി കമാൻഡർ തല ചർച്ച ഉടൻ ഉണ്ടാകും. ഇതിന് തീയതി നിശ്ചയിച്ചിട്ടില്ല. അമേരിക്കൻ ജനറലിന്റെ പരാമർശം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ആയതിനാൽ പ്രതികരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്‌സൈറ്റിൽ വായിക്കൂ.
Tags: External Affairs Minister S. Jaishankar, IRAN, Prophet Remark