നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഒരു പൈലറ്റിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു; പൈലറ്റ് കസ്റ്റഡിയിലെന്നത് പാക് അവകാശവാദമെന്നും ഇന്ത്യ

  ഒരു പൈലറ്റിനെ കാണാനില്ലെന്ന് സ്ഥിരീകരിച്ചു; പൈലറ്റ് കസ്റ്റഡിയിലെന്നത് പാക് അവകാശവാദമെന്നും ഇന്ത്യ

  വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും എയർ വൈസ് മാർഷൽ ആർ കെ ജി കപൂറും സംയുക്തമായി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  • Share this:
   ന്യൂഡൽഹി: ഒരു പൈലറ്റിനെ കാണാനില്ലെന്ന സ്ഥിരീകരണവുമായി ഇന്ത്യ. അതേസമയം, പൈലറ്റുമാർ കസ്റ്റഡിയിൽ ഉണ്ടെന്നത് പാകിസ്ഥാൻ അവകാശവാദമെന്നും ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറും എയർ വൈസ് മാർഷൽ ആർ കെ ജി കപൂറും സംയുക്തമായി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

   അതേസമയം, ഒരു പൈലറ്റിനെ മാത്രമാണ് കാണാതായിരിക്കുന്നതെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയുടെ രണ്ട് പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അതേസമയം, പൈലറ്റുമാർ കൈവശം ഉണ്ടെന്നുള്ള കാര്യം പാകിസ്ഥാൻ ഇതുവരെയും ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

   പാകിസ്ഥാൻ വ്യോമമേഖല ഉപയോഗിക്കില്ലെന്ന് എയർ ഇന്ത്യ

   പാകിസ്ഥാൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനം ഇന്ത്യൻ എയർഫോഴ്സ് വെടിവെച്ചു വീഴ്ത്തിയതായും വിദേശ കാര്യ മന്ത്രാലയ വക്തമാവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, ഒരു മിഗ് 21 നമുക്ക് നഷ്ടമായതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു പൈലറ്റിനെ കാണാതായിട്ടുണ്ട്. നമ്മുടെ ഒരു പൈലറ്റ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

   First published:
   )}