• HOME
  • »
  • NEWS
  • »
  • india
  • »
  • Meat and Fish Banned | പൂനെയില്‍ ഇറച്ചി-മത്സ്യ വില്‍പന നിരോധിച്ചു; വില്‍പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

Meat and Fish Banned | പൂനെയില്‍ ഇറച്ചി-മത്സ്യ വില്‍പന നിരോധിച്ചു; വില്‍പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

ദേഹു മുന്‍സിപ്പല്‍ കൗണ്‍സിലില്‍ ജനുവരിയില്‍ അധികാരത്തിലെത്തിയ എന്‍സിപി ആദ്യ പൊതുയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

  • Share this:
    പൂനെ: പൂനെയില്‍ ഇറച്ചി-മത്സ്യ വില്‍പന നിരോധനം പ്രാബല്യത്തില്‍. ദേഹു മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയില്‍ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയമാണ് പ്രാബല്യത്തില്‍ വന്നത്. നേരത്തെ ഗ്രാമ പഞ്ചായത്തും ഈ തീരുമാനം എടുത്തിരുന്നു. എന്നാല്‍ അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനാല്‍ ഗ്രാമപ്പഞ്ചായത്ത് പിരിച്ചുവിട്ടു

    പിന്നാലെ ഇറച്ചിയും മീനും വില്‍ക്കാന്‍ തുടങ്ങി. കൊവിഡ് കൂടി വന്നതോടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പലരും മാംസത്തിന് ഊന്നല്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്ത് മുനിസിപ്പല്‍ കൗണ്‍സിലായി മാറുകയും ചെയ്തു.

    Also Read-BJP | രാജ്യസഭയില്‍ സെഞ്ച്വറി അടിച്ച് BJP; മുപ്പത്തിരണ്ട് വര്‍ഷത്തിനിടെ മറ്റ് പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത്

    മാംസവും മത്സ്യവും വില്‍ക്കുന്ന കടകള്‍ നടത്തുന്നുണ്ടെങ്കില്‍ ഉടന്‍ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും ദേഹു നഗര്‍ പഞ്ചായത്ത് ചീഫ് ഓഫീസര്‍ പ്രശാന്ത് ജാദവ് അഭ്യര്‍ത്ഥിച്ചിരുന്നു.

    തുടര്‍ന്ന് ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്‍സിപി അധികാരത്തിലെത്തി. അതിനുശേഷമുള്ള ആദ്യ പൊതുയോഗത്തില്‍ ഒരിക്കല്‍ കൂടി മാംസ-മത്സ്യ വില്‍പന നിരോധിക്കുന്ന പ്രമേയം പാസാക്കുകയായിരുന്നു. പ്രമേയം എല്ലാ പാര്‍ട്ടികളും ഏകകണ്ഠമായി അംഗീകരിച്ചു.

    Also Read-Ashtur Jathra | ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തുചേർന്ന് ആഘോഷമാക്കി കർണാടകയിലെ അഷ്ടൂർ ജത്ര

    മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം.

    ഫെബ്രുവരിയില്‍ എടുത്ത തീരുമാനം ഇറച്ചി, മീന്‍ കച്ചവടക്കാരെ അറിയിക്കുകയും ചെയ്തു. ഇവര്‍ക്ക് മാര്‍ച്ച് 31 വരെ സമയപരിധി നല്‍കുകയും ചെയ്തു.
    Published by:Jayesh Krishnan
    First published: