• HOME
  • »
  • NEWS
  • »
  • india
  • »
  • MEDICAL COLLEGE IN AHMEDABAD FINED RS 50000 AS 17 YEAR OLD STUDENT DIES OF DENGUE

ഡെങ്കി ബാധിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു: മെഡിക്കല്‍ കോളജിന് പിഴയിട്ട് മുന്‍സിപ്പൽ കോർപ്പറേഷൻ

എംകെ ഷാ മെഡിക്കൽ കോളേജ് ക്യാംപസിൽ നിന്ന് അമ്പതോളം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ നാൽപതും കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളായിരുന്നു.

Dengue-Cartoon1

Dengue-Cartoon1

  • News18
  • Last Updated :
  • Share this:
    അഹമ്മദാബാദ്: എംബിബിഎസ് വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ച സംഭവത്തിൽ ഗുജറാത്തിലെ മെഡിക്കൽ കോളജിന് പിഴയിട്ട് മുൻസിപ്പൽ കോർപ്പറേഷൻ. മെഡിക്കൽ കോളജ് പരിസരത്ത് കൊതുകിന് പ്രജനനം നടത്താൻ ആവശ്യമായ വൃത്തിരഹിത സാഹചര്യങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ 50,000 രൂപ പിഴയീടാക്കിയത്.

    അഹമ്മദാബാദ് എംകെ ഷാ മെഡിക്കൽ കോളജിലെ  ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ പതിനേഴുകാരി ഡെങ്കി ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതേതുടർന്ന് പരിഭ്രാന്തരായ മറ്റ് വിദ്യാർഥികൾ പ്രതിഷേധം ഉയർത്തി രംഗത്തെത്തുകയും ക്ലാസുകൾ ബഹിഷ്കരിക്കുകയും ചെയ്തു. നിരന്തരം അഭ്യർഥിച്ചിട്ടും കൊതുകുജന്യ രോഗങ്ങൾ പ്രതിരോധിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

    Also Read-കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ: ധരിച്ചിരിക്കുന്നത് ബിജെപിയുടെ ടീഷർട്ട്

    എംകെ ഷാ മെഡിക്കൽ കോളേജ് ക്യാംപസിൽ നിന്ന് അമ്പതോളം ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ നാൽപതും കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളായിരുന്നു. ക്യാംപസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മിക്കയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് കൊതുകുകൾക്ക് വളരാൻ സാഹചര്യമൊരുക്കുന്നു എന്നാണ് ആരോപണം.

    അതേസമയം ഡെങ്കി പടർന്നു പിടിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു വിവരം ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് ഡീൻ ഡോ.രോഹിത് മോദി പ്രതികരിച്ചത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിബന്ധനകൾ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ക്യാംപസിൽ പുരോഗമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ പരാതികളുടെ അടിസ്ഥാനത്തിൽ ക്യാംപസിനുള്ളിൽ പരിശോധന നടത്തിയ അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ഹെൽത്ത് അധികൃതർ നിർമ്മാണ മേഖലയിലും ബേസ്മെന്‍റിലും അടക്കം രോഗവാഹകരായ കൊതുകുകളുടെ ലാർവകളെ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളജിന് പിഴ ചുമത്തിയത്. എത്രയും വേഗം കൊതുകു നശീകരണ നടപടികൾ ആരംഭിക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.

    First published:
    )}