HOME » NEWS » India » MEERAT COP TELLS CAA PROTESTERS TO GO PAKISTAN GG

Anti-CAA Protest; പാകിസ്ഥാനിൽ പോകാൻ ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ: അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി: വീഡിയോ പുറത്ത്

പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാൻ പറയണമെന്ന് മീററ്റിലെ ജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതാണ് വീഡിയോ

News18 Malayalam | news18-malayalam
Updated: December 28, 2019, 10:55 AM IST
Anti-CAA Protest; പാകിസ്ഥാനിൽ പോകാൻ ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ: അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി: വീഡിയോ പുറത്ത്
meerut police
  • Share this:
മീററ്റ്; ഉത്തര്‍പ്രദേശിസ്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിഷേധക്കാരോട് പാകിസ്ഥാനിൽ പോകാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്ത്.

പ്രതിഷേധക്കാരോട് പാകിസ്ഥാനിലേക്ക് പോകാൻ പറയണമെന്ന് മീററ്റിലെ ജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതാണ് വീഡിയോ. ഡിസംബർ 20നാണ് സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ നാല് പേർ കൊല്ലപ്പെട്ടതും ഇതേ ദിവസം തന്നെയായിരുന്നു.

also read:പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം; റഫീഖ് അഹമ്മദിനെതിരെ കേസ്

മീററ്റ് സിറ്റി എസ്പി അഖിലേഷ് സിംഗാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ലിസാരി ഗേറ്റിൽ വെച്ചാണ് അദ്ദേഹം ഇക്കാര്ം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു. നാല് പ്രതിഷേധക്കാരെ പിന്തുടർന്നെത്തിയതായിരുന്നു പൊലീസ്. തുടർന്ന് ചുറ്റും കൂടിയ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.

 



എന്തെങ്കിലും ഉണ്ടായാൽ എല്ലാ വീടുകളിൽ നിന്നും പുരുഷന്മാരെ അറസ്റ്റ് ചെയ്യുമെന്ന് സിംഗിനൊപ്പമുള്ള മറ്റൊരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

അതേസമയം സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതായിരുന്നു സന്ദർഭമെന്ന് സിംഗ് പറഞ്ഞു. പ്രദേശത്ത് ചിലർ പാക് അനുകൂല പ്രസ്താവന മുഴക്കുന്നത് കണ്ടുവെന്നും സേനയുമായി അവിടെ എത്തിയപ്പോൾ അവർ രക്ഷപ്പെട്ടുവെന്നും സിംഗ് പറഞ്ഞു. മൂന്നു നാല് പേർ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മനസിലായെന്നും ഇക്കാര്യമാണ് പ്രദേശവാസികളുമായി സംസാരിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 
Published by: Gowthamy GG
First published: December 28, 2019, 10:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories