നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മരണത്തിലും ഒന്നിച്ചു: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡിന് കീഴടങ്ങി ഇരട്ട സഹോദരങ്ങൾ

  മരണത്തിലും ഒന്നിച്ചു: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡിന് കീഴടങ്ങി ഇരട്ട സഹോദരങ്ങൾ

  കേരളത്തിൽ നിന്നുള്ള റാഫേലും സോജയും വിവാഹശേഷമാണ് മീററ്റിലേക്ക് ചേക്കേറുന്നത്. ഇവിടെ ഒരു സ്കൂളിൽ അധ്യാപകരായി ജോലി ചെയ്തു വരികയായിരുന്നു. മരിച്ച ഇരട്ടകളെ കൂടാതെ ഇവർക്ക് മൂത്ത ഒരു മകൻ കൂടിയുണ്ട്.

  Ralphred, Joefred

  Ralphred, Joefred

  • Share this:
   മീററ്റ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട വേദനയിൽ മാതാപിതാക്കൾ. മീററ്റിൽ താമസക്കാരായ ഗ്രിഗറി റെയ്മണ്ട് റാഫേൽ-സോജ ദമ്പതികളുടെ മക്കളായ ജോഫ്രെഡ് വർഗീസ് ഗ്രിഗറി, റാൽഫ്രെഡ് ജോർജ് ഗ്രിഗറി (24) എന്നിവരെയാണ് മണിക്കൂറുകളുടെ ഇടവേളയിൽ കോവിഡ് കവർന്നത്. ഏപ്രിൽ 24 നാണ് സഹോദരങ്ങൾ ഇവരുടെ പിറന്നാൾ ആഘോഷിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിക്കുന്നതും.

   കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ജോഫ്രെഡ് ഇക്കഴിഞ്ഞ മെയ് 13നാണ് മരിക്കുന്നത്. അതേ ആശുപത്രിയിൽ തന്നെയായിരുന്നു ഇയാളുടെ ഇരട്ടസഹോദർ റാൽഫ്രെഡും ചികിത്സയിൽ കഴിഞ്ഞിരുന്നത്. സഹോദരൻ മരിച്ച് പത്തൊൻപത് മണിക്കൂറുകൾക്ക് ശേഷം റാൽഫ്രെഡും മരണത്തിന് കീഴടങ്ങി. സഹോദരന്‍റെ മരണവിവരം ഇയാളെ അറിയിച്ചിരുന്നില്ലെങ്കിലും എന്തോ സംഭവിച്ചുവെന്ന് റാൽഫ്രെഡ് മനസിലാക്കിയിരുന്നു ഇക്കാര്യം തങ്ങളോട് പറയുകയും ചെയ്തു എന്നാണ് മാതാപിതാക്കൾ പറയുന്നത്.

   Also Read-കോവിഡ് രണ്ടാം തരംഗം; ഒറ്റദിവസം മരിച്ചത് 50 ഡോക്ടർമാർ; ഇതുവരെ 244 പേർക്ക് ജീവൻ നഷ്ടമായെന്ന് IMA

   മൂന്ന് മിനിറ്റിന്‍റെ ഇടവേളയിൽ ജനിച്ച ഇരട്ട സഹോദരങ്ങൾ  കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച കഠിനാധ്വാനികളായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. 'ഞങ്ങളുടെ കുടുംബം തകർന്നു. ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരാള്‍ക്കു പോലും ദോഷം വരുത്താത്ത എന്‍റെ രണ്ട് മക്കളെയാണ് കോവിഡ് കൊണ്ടു പോയത്' പിതാവായ റാഫേൽ പറയുന്നു.

   കോവിഡ് സ്ഥിരീകരിച്ച ഇരുവരും ചികിത്സ തേടിയെങ്കിലും  ആരോഗ്യനില വഷളാവുകയായിരുന്നു. ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്നാണ് മെയ് ഒന്നിന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് പത്തിന് ഇരുവരും കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. മൂന്ന് ദിവസത്തിന് ശേഷം ജോഫ്രെഡ് മരിച്ചു. മണിക്കൂറുകളുടെ ഇടവേളയിൽ തൊട്ടടുത്ത ദിവസം റാൽഫ്രെഡും. തന്‍റെ രണ്ട് മക്കളും തമ്മിൽ പിരിയാനാകാത്ത തരത്തിലുള്ള ഒരു ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജോഫ്രെഡിന്‍റെ മരണവിവരം അറിഞ്ഞപ്പോൾ തന്നെ അടുത്ത മകനെയും നഷ്ടമാകുമെന്ന ഒരു ചിന്ത തനിക്കു വന്നുവെന്നാണ് ഇവരുടെ പിതാവ് പറയുന്നത്.

   Also Read-80 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച പുതിയ കോവിഡ് വാർഡ് ചോർന്നൊലിക്കുന്ന നിലയിൽ; ദുരിതക്കയത്തിൽ രോഗികൾ

   കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിടെക് ബിരുദധാരികളായിരുന്നു ജോഫ്രെഡും റാൽഫ്രെഡും. ക്യാംപസ് പ്ലെയ്സ്മെന്‍റിലൂടെ തന്നെ ജോലിയും നേടി. കോവിഡ് സാഹചര്യത്തിൽ ജോഫ്രെഡ് വീട്ടിൽ തന്നെ ഇരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. കയ്യിലേറ്റ ഒരു പരിക്കേറ്റ തുടർന്നാണ് ഹൈദരബാദിൽ ജോലി ചെയ്തിരുന്ന റാൽഫ്രെഡ് വീട്ടിലെത്തിയത്.

   കേരളത്തിൽ നിന്നുള്ള റാഫേലും സോജയും വിവാഹശേഷമാണ് മീററ്റിലേക്ക് ചേക്കേറുന്നത്. ഇവിടെ ഒരു സ്കൂളിൽ അധ്യാപകരായി ജോലി ചെയ്തു വരികയായിരുന്നു. മരിച്ച ഇരട്ടകളെ കൂടാതെ ഇവർക്ക് മൂത്ത ഒരു മകൻ കൂടിയുണ്ട്.
   Published by:Asha Sulfiker
   First published:
   )}