നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Pigeons for robbery| ബാല്‍ക്കണികളില്‍ പ്രാവ് വന്നിരിക്കാറുണ്ടോ? മോഷണ സൂചനയാകാം!

  Pigeons for robbery| ബാല്‍ക്കണികളില്‍ പ്രാവ് വന്നിരിക്കാറുണ്ടോ? മോഷണ സൂചനയാകാം!

  സൗമ്യ കലാശ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബെംഗളുരു: മോഷ്ടാക്കള്‍( thief) അതീവ ബുദ്ധിന്മാരായിരിക്കും. ഇത് പലപ്പോഴും നമുക്ക് ചുറ്റും പലതവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്ത് കണ്ടെത്തിയിട്ടുള്ള മോഷ്ടാക്കളില്‍ ഏറ്റവും ബുദ്ധിമാനായ ആള്‍ ഒരുപക്ഷേ ബാഡ് നാഗു (Bad Nagu)എന്ന മോഷ്ടാവായിരിക്കാം. കാരണം പ്രാവുകളെ (Pigeons)ഉപയോഗിച്ച് കെണി തീര്‍ത്ത് വ്യത്യസ്തമായ രീതിയിൽ മോഷണം ആസൂത്രണം ചെയ്യുന്ന മോഷ്ടാവാണ് ഇയാൾ.

   ബംഗളൂരുവിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ മൂന്ന് മോഷണങ്ങൾ നടത്തിയ ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ബംഗളുരുവിലെ ചന്നമനകേരെ പോലീസ് സ്റ്റേഷനിൽ അടുത്തിടെ മൂന്ന് പരാതിക്കാരാണ് തങ്ങളുടെ വീടുകളില്‍ നടന്ന മോഷണം റിപ്പോര്‍ട്ട് ചെയ്തത്. പോലീസുകാര്‍ സംഭവ സ്ഥലത്ത് എത്തുകയും അടുത്ത പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ മോഷ്ടാവിനെ കണ്ടെത്തി. മോഷ്ടാവ് നേരത്തെ തന്നെ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. അതിനാല്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ഉടന്‍ പോലീസുകാര്‍ പ്രതിയെ തിരിച്ചറിഞ്ഞു.

   പോലീസിന്റെ ചോദ്യം ചെയ്യലില്‍, വളരെ രസകരമായ ഒരു കഥയാണ് മറനീക്കി പുറത്ത് വന്നത്. ബാഡ് നാഗുവിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെയാണ്: ബാഡ് നാഗു അഥവാ ബാഡ് നാഗാ താന്‍ മോഷണത്തിന് ഇറങ്ങാന്‍ ഉദ്ദേശിച്ച, ചന്നമനകേരെ പ്രദേശം നിരീക്ഷിക്കുന്നതിനായി, പല തവണ ഈ പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നു. കറക്കത്തിനിടയില്‍ ഇയാള്‍ സ്ഥലത്തെ, ബാല്‍ക്കണികളോ ടെറസ്സോ ഉള്ള വലിയ ഡ്യൂപ്ലക്‌സ് വീടുകള്‍ ശ്രദ്ധിച്ചു.

   Also Read-Life Certificate Last Date | പെൻഷൻ മുടങ്ങും; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി എന്ന്?

   ഇതിനിടെ ഇയാള്‍ കുറച്ച് പ്രാവുകളെയും വാങ്ങി. പകല്‍ സമയങ്ങളില്‍, ഇയാള്‍ ഈ വീടുകള്‍ക്ക് അരികിലെത്തും തുടർന്ന് പ്രാവുകളെ ഈ ടെറസ്സുകളിലോ ബാല്‍ക്കണിയിലോ ഇരിക്കാന്‍ പാകത്തില്‍ പറത്തി വിടും. ശേഷം, ഇയാള്‍ ഈ വീട്ടുകാരെ സമീപിച്ച് തന്റെ പ്രാവുകളെ തിരികെ എടുക്കാനായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കും. നാഗയുടെ ഉദ്ദേശത്തെക്കുറിച്ച് അറിയാത്ത വീട്ടുകാര്‍, ഇയാളെ അകത്ത് കടക്കാന്‍ അനുവദിക്കും. തന്റെ വളര്‍ത്ത് പ്രാവുകളെ തിരികെ എടുക്കുക എന്ന വ്യാജേന, ഇയാള്‍, താന്‍ കടക്കുന്ന വീടിനെ ദ്രുതഗതിയില്‍ പഠിക്കും. വീടുനുള്ളിലുള്ള സാധനങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തുകയും ചെയ്യും. ഇതെല്ലാം നിമിഷ നേരം കൊണ്ട് കഴിയും. ശേഷം പ്രാവുമായി വീടിന് പുറത്ത് കടക്കുകയും ചെയ്യും.

   പകല്‍ ഇങ്ങനെ കടന്നു പോയയതിന് ശേഷം ഇയാല്‍ രാത്രി മോഷണത്തിനായി തിരികെയെത്തും. വീടുകളില്‍ അതിക്രമിച്ച് കയറി മോഷണം നടത്തും. എന്നാല്‍ ഇത്തവണ ബാഡ് നാഗയ്ക്ക് മോശം സമയമായിരുന്നു. കാരണം സിസിടിവി ദൃശ്യങ്ങളില്‍ നാഗയുടെ ചിത്രങ്ങള്‍ വളരെ കൃത്യമായി പതിഞ്ഞിട്ടുണ്ടായിരുന്നു. മൂന്ന് മോഷണങ്ങളിൽ നിന്നായി നാഗയില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.

   ഇയാളുടെ പേരില്‍ മുന്‍പും പല കേസുകളും ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കൂടാതെ, മുമ്പ് ചെയ്ത ഒരു കുറ്റത്തിന് ഇയാൾ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. അടുത്തിടെയാണ് നാഗ ജയില്‍ മോചിതനായതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
   Published by:Naseeba TC
   First published:
   )}