• HOME
 • »
 • NEWS
 • »
 • india
 • »
 • ബാലകോട്ടെ വ്യോമാക്രമണത്തിൽ ഭീകരർ മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഫ്രാന്‍സെസ്കോ മരീനോ ആരാണ്?

ബാലകോട്ടെ വ്യോമാക്രമണത്തിൽ ഭീകരർ മരിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഫ്രാന്‍സെസ്കോ മരീനോ ആരാണ്?

ഇറ്റലി സ്വദേശിയായ മരീനോയ്ക്ക് ഇന്ത്യൻ ബന്ധമുണ്ട്

ഫ്രാന്‍സെസ്കോ മരീനോ

ഫ്രാന്‍സെസ്കോ മരീനോ

 • Last Updated :
 • Share this:
  പാകിസ്ഥാൻ സമ്മതിക്കാൻ മടിക്കുന്ന ആ രഹസ്യം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തിയ വനിതാ മാധ്യമപ്രവർത്തകയാണ് ഇറ്റാലിയൻ സ്വദേശി ഫ്രാന്‍സെസ്കോ മരീനോ. ബാലകോട്ട് വ്യോമാക്രമണത്തിൽ അനവധി ഭീകരർ കൊല്ലപ്പെട്ടെന്ന ദൃക്‌സാക്ഷി വിവരണം പുറത്തു കൊണ്ട് വന്നത് മരീനോയാണ്. ഫസ്റ്റ് പോസ്റ്റിലാണ് മരീനോയുടെ ലേഖനം പ്രസിദ്ധീകരിച്ചത്.

  സ്ട്രിങ്ങർ ഏഷ്യ എന്ന വാർത്താ മാധ്യമത്തിന്റെ എഡിറ്റർ-ഇൻ-ചീഫ് ആണ് മരീനോ. തെക്കൻ ഏഷ്യ കേന്ദ്രീകരിച്ചാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റാലിയൻ, സ്വിസ് മാധ്യമങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. 2010ൽ ഇറ്റാലിയൻ മാധ്യമ പുരസ്കാരം നേടിയിട്ടുണ്ട്. മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയാണിവർ.

  മുൻപ് പാകിസ്ഥാന്റെ അപ്രീതിക്ക് പാത്രമായിട്ടുണ്ടിവർ. ബ്രിട്ടൻ പ്രവാസിയായ ബലൂച് നേതാവ് മെഹ്‌റാൻ ബലൂച്ചിന്റെ സുഹൃത്താണ് മരീനോ. ഇയാളുമായുള്ള സൗഹൃദവും, ഇന്ത്യ സന്ദർശനവും കാരണം മരീനോയുടെ വിസ പാകിസ്ഥാൻ റദ്ധാക്കി. 2011ലായിരുന്നു ഇത്. കൂടാതെ പാകിസ്ഥാനിലെ ഭീകരവാദത്തിന്റെ വേരുകൾ തേടിയുള്ള പുസ്തകം 'അപ്പോകാലിപ്സോ പാകിസ്ഥാന്റെ' രചയിതാവ് കൂടിയാണ്.

  Also read: ബാലക്കോട്ടെ ഇന്ത്യൻ വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികൾ

  2007ൽ രചിച്ച 'ഇന്ത്യ ഇൻ 100 ഇമാജിനി' മറ്റൊരു പുസ്തകമാണ്. ഇന്ത്യൻ ഫിലോസഫിയെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇംഗ്ളീഷിൽ നിന്നും ഇറ്റലിയനിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങൾ മരീനോയുടെ സെമിനാറുകളിൽ വിഷയമായിട്ടുണ്ട്. ഇവരുടെ ഭർത്താവ് ഇന്ത്യക്കാരനായിരുന്നു. ഇന്ത്യയിൽ നിന്നും ഒരു കുട്ടിയെ ദത്തെടുത്തു.

  ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ 35ഓളം മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി പുറത്തെത്തിച്ചതായി ഇവർ ദൃക്‌സാക്ഷികളിൽ നിന്നും മനസ്സിലാക്കി. ഇതിൽ താൽക്കാലിക കുടിലുകളിൽ ഉറങ്ങുകയായിരുന്ന 12 പേരും പാകിസ്ഥാൻ പട്ടാളത്തിൽ മുൻപ് സേവനമനുഷ്ഠിച്ച മറ്റു ചിലരും ഉൾപ്പെടുന്നു. സാക്ഷി മൊഴി നൽകിയവർ തദ്ദേശ ഭരണകൂടങ്ങളിൽ തൊഴിലെടുക്കുന്നതിനാൽ തങ്ങളുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ തയ്യാറല്ല. മരിച്ചവരിൽ മുൻ ഐ.എസ്.ഐ. ഉദ്യോഗസ്ഥൻ കേണൽ സലിം, പെഷാവറിലെ ജെയ്‌ഷെ അദ്ധ്യാപകന്‍ മുഫ്തി മൊയീൻ, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യലിൽ നിപുണനായ ഉസ്മാൻ ഖനി എന്നിവരും, പരിക്കേറ്റവരിൽ കേണൽ സരാർ സക്രി എന്നയാളും ഉൾപ്പെടും. ഏറ്റവും വലിയ കൂട്ട മരണം സംഭവിച്ചത് 12 ജെയ്‌ഷെ മുഹമ്മദ് ഫിദായീനുമാർ തമ്പടിച്ചിരുന്ന താൽക്കാലിക കെട്ടിടത്തിലാണ് എന്നും മരീനോ റിപ്പോർട്ട് ചെയ്യുന്നു.

  First published: