HOME » NEWS » India » MEET PM MODI NEW MINISTER WHO ONCE WORKED IN A TEA GARDEN GH

തോട്ടം തൊഴിലാളിയിൽ നിന്നും കേന്ദ്രമന്ത്രി; പശ്ചിമ ബംഗാളിൽ നിന്നുള്ള ജോൺ ബാർല

സിവിൽ ഏവിയേഷൻ, ഭവന, നഗരകാര്യ സഹമന്ത്രിയായിരുന്ന ഹർദീപ് സിംഗ് പുരിക്കും സ്ഥാനക്കയറ്റം ലഭിച്ചു.

News18 Malayalam | Trending Desk
Updated: July 8, 2021, 5:49 PM IST
തോട്ടം തൊഴിലാളിയിൽ നിന്നും കേന്ദ്രമന്ത്രി; പശ്ചിമ ബംഗാളിൽ നിന്നുള്ള ജോൺ ബാർല
John Barla
  • Share this:
തോട്ടം തൊഴിലാളിയായിരുന്ന ജോൺ ബാർല മോദി സർക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയിൽ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി സിജിഒ കോംപ്ലക്സിലെ അന്ത്യോദയ ഭവനിൽ പുതിയ ചുമതല ഏറ്റെടുത്ത അദ്ദേഹത്തെ സ്വാഗതം ചെയ്തു. ആദിവാസി നേതാവെന്ന നിലയിൽ ന്യൂഡൽഹിയിലെ അധികാര ഇടനാഴികളിലേക്ക് കഠിന പരിശ്രമത്തിലൂടെയാണ് അദ്ദേഹം എത്തിയത്.

എൻ ഡി എ സർക്കാരിന്റെ ക്യാബിനറ്റ് വിപുലീകരണത്തിൽ മറ്റ് 43 നേതാക്കൾക്ക് ഒപ്പമാണ് ജോൺ ബാർലക്കും മന്ത്രിസ്ഥാനം ലഭിച്ചത്. പാർലമെന്റിൽ ആദ്യമായി അംഗമാവുന്ന ജോൺ ബാർല പശ്ചിമ ബംഗാളിലെ അലിപൂർദ്വാർ മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി എംപിയാണ്. രണ്ട് ദശാബ്ദത്തോളം ആസാം, പശ്ചിമ ബം​ഗാൾ സംസ്ഥാനങ്ങളിലെ തേയിലത്തോട്ട തൊഴിലാളികളുടെ അവകാശങ്ങൾക്കായി ജോൺ ബാർല പ്രവർത്തിച്ചിട്ടുണ്ട്.

Viral Video | മസ്സൂറിയിൽ മാസ്കില്ലാതെ ആർത്തുല്ലസിച്ച് ടൂറിസ്റ്റുകൾ; മൂന്നാം തരം​ഗമുണ്ടാവുമെന്ന ആശങ്കയോടെ നെറ്റിസൻസ്

എളിയ പശ്ചാത്തലമുള്ള ജോൺ ബാർല പതിനാലാം വയസ്സിൽ തേരായി - ദുവാർ മേഖലയിലാണ് ഒരു തേയിലത്തോട്ട തൊഴിലാളിയായി ജീവിതം ആരംഭിച്ചത്. 45 കാരനായ ജോൺ ബാർല പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി സ്വദേശിയാണ്. വടക്കൻ ബംഗാളിൽ ബി ജെ പിയുടെ മുന്നേറ്റത്തിന് പ്രധാന പങ്കു വഹിച്ചയാളാണ് ബാർല. അടുത്തിടെ വടക്കൻ ബം​ഗാളിനെ ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന് ബാർല ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

നേരത്തെ കിരൺ റിജിജു ആയിരുന്നു ന്യൂനപക്ഷകാര്യ സഹമന്ത്രി. കിരൺ റിജിജുവിനെ കാബിനറ്റ് മന്ത്രി പദവിയിലേക്ക് ഉയർത്തുകയും നിയമ - നീതിന്യായ മന്ത്രാലയത്തിന്റെ ചുമതല നൽകുകയും ചെയ്തു. മന്ത്രിസഭാ പുനസംഘടനയിൽ നിലവിലെ മന്ത്രിമാരുടെ പ്രകടനവും കണക്കിലെടുത്തിരുന്നു. ഇത്തരത്തിൽ നേരത്തെയുള്ള 12 മന്ത്രിമാരെ പുറത്താക്കിയിരുന്നു. മാത്രമല്ല, ജൂനിയറായ ഏഴ് മന്ത്രിമാരെ കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റവും നൽകി. ധനമന്ത്രാലയത്തിലെ സഹമന്ത്രി അനുരാഗ് താക്കൂർ ബുധനാഴ്ച മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, കാർഷികകാര്യ സഹമന്ത്രി പർഷോത്തം രൂപാല എന്നിവർക്കും സ്ഥാനക്കയറ്റം ലഭിച്ചു.

പഞ്ചസാരയും പയറും മാത്രമല്ല; ഓണക്കിറ്റിൽ ഇത്തവണ മിഠായിപ്പാക്കറ്റും, സപ്ലെക്കോ ശുപാർശ ഇങ്ങനെ

സിവിൽ ഏവിയേഷൻ, ഭവന, നഗരകാര്യ സഹമന്ത്രിയായിരുന്ന ഹർദീപ് സിംഗ് പുരിക്കും സ്ഥാനക്കയറ്റം ലഭിച്ചു. സ്വതന്ത്ര ചുമതല വഹിച്ചിരുന്ന വൈദ്യുതി മന്ത്രി ആർ‌കെ സിംഗ്, സ്വതന്ത്ര ചുമതലയുള്ള ഷിപ്പിംഗ്, തുറമുഖ മന്ത്രി മൻസുഖ് മാണ്ടവ്യ എന്നിവർക്കും ക്യാബിനറ്റ് മന്ത്രിമാരായി ലഭിച്ചു. രൂപാലയുടെയും മണ്ഡാവ്യയുടെയും നിയമനത്തോടെ ഗുജറാത്തിന് രണ്ട് അധിക കാബിനറ്റ് മന്ത്രിമാരെ ലഭിക്കും.

രണ്ടാം മോദി സർക്കാർ സ്ഥാനമേറ്റെ ശേഷമുള്ള വലിയ പുനസംഘടനയാണിത്. 43 പുതു മുഖങ്ങൾക്കാണ് മന്ത്രി പദം ലഭിച്ചത്. എന്നാൽ, നിയമ, ഐടി മന്ത്രി രവിശങ്കർ പ്രസാദ്, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി പ്രകാശ് ജാവദേക്കർ, ആരോ​ഗ്യമന്ത്രി ഹർഷ് വർധൻ എന്നിവരുൾപ്പെടെ പന്ത്രണ്ട് മന്ത്രിമാർ സർക്കാരിൽ നിന്ന് രാജിവയ്ക്കുകയും ചെയ്തു. ഇവരുടെ രാജി സ്വീകരിച്ചതായി രാഷ്ട്രപതി ഭവനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
Published by: Joys Joy
First published: July 8, 2021, 5:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories