• HOME
  • »
  • NEWS
  • »
  • india
  • »
  • Gujarat | ഗുജറാത്തിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി; 'സൂപ്പർ 16' സംഘം റെഡി, ഇനി പുതിയ തന്ത്രങ്ങൾ

Gujarat | ഗുജറാത്തിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി; 'സൂപ്പർ 16' സംഘം റെഡി, ഇനി പുതിയ തന്ത്രങ്ങൾ

മിഷൻ വിജയ് ഗുജറാത്ത് 2022 എന്ന പാർട്ടിയുടെ പദ്ധതി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം 16 നേതാക്കൾക്കാണുള്ളത്

bjp-

bjp-

  • Share this:
ഗുജറാത്തിലെ മുക്കിലും മൂലയിലും പ്രചാരണം നടത്തി വീണ്ടും താമര വിരിയിക്കാൻ പുത്തൻ പദ്ധതികളുമായി ബിജെപി. ഒരു മേഖലയും വിട്ട് പോകാതെ പിടിക്കാനായി സൂപ്പർ 16 എന്ന നേതാക്കളുടെ സംഘത്തിന് ചുമതല നൽകിയിരിക്കുകയാണ്. മിഷൻ വിജയ് ഗുജറാത്ത് 2022 എന്ന പാർട്ടിയുടെ പദ്ധതി നടപ്പിലാക്കേണ്ട ഉത്തരവാദിത്വം 16 നേതാക്കൾക്കാണുള്ളത്. സംസ്ഥാന പ്രസിഡൻറ് സിആർ പാട്ടീലിൻെറ നേതൃത്വത്തിലുള്ള സംഘത്തിൽ മന്ത്രിമാരും മുതിർന്ന നേതാക്കളുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്. അടിത്തട്ട് വരെ നീളുന്ന പ്രവർത്തനം ഏകോപിപ്പിക്കുകയെന്നത് ഇവരുടെ ഉത്തരവാദിത്വമാണ്. ആദിവാസി, ഒബിസി, പാട്ടിദാർ തുടങ്ങിയ വ്യത്യസ്ത ജാതികളിൽ നിന്നുള്ള നേതാക്കളെല്ലാം തന്നെ ഈ പതിനാറംഗ സംഘത്തിലുണ്ട്.

ഗുജറാത്തിലെ സൂപ്പർ 16 നേതാക്കളെ പരിചയപ്പെടാം:

സിആർ പാട്ടീൽ: സംസ്ഥാന പ്രസിഡൻറായ സിആർ പാട്ടീലാണ് സൂപ്പർ 16 സംഘത്തെ നയിക്കുന്നത്. ഗുജറാത്തിലെ നവസാരിയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ എംപിയായി വിജയിച്ചിട്ടുള്ളയാളാണ് പാട്ടീൽ. സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി വികസന പ്രവർത്തനങ്ങളെ ഏകോപിക്കുന്നതിൽ പാടവമുള്ള അദ്ദേഹം മികച്ച പാർലമെൻേററിയൻ കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ ഉത്തർ പ്രദേശിലെ വാരാണസിയിലെ വികസന പ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നതും പാട്ടീലിനെയാണ്.

പ്രദീപ് സിൻഹ് വഗേല: 2016ലാണ് വഗേലയെ ബിജെപി സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്

ഭാർഗവ ഭട്ട്: ഗുജറാത്തിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ്.

രജനി പട്ടേൽ: സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളും മെഹ്‌സാനയിലെ ബെച്ചരാജിയിൽ നിന്നുള്ള നിയമസഭാ അംഗവുമാണ്.

വിനോദ് ചാവ്ദ: സംസ്ഥാന ജനറൽ സെക്രട്ടറി

ജിതു വഘാനി: ഭാവ്‌നഗറിൽ നിന്നുള്ള എം‌എൽ‌എയായ വഘാനി സൗരാഷ്ട്രയിൽ നിന്നുള്ള അറിയപ്പെടുന്ന പട്ടീദാർ നേതാവും സംസ്ഥാന ബിജെപിയുടെ മുൻ അധ്യക്ഷനുമാണ്. 2012ലാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്.

ഹർഷ് സാംഗ‍്‍വി: നിലവിൽ സംസ്ഥാന ആഭ്യന്തര മന്ത്രിയാണ്. സംസ്ഥാനത്തെ ശക്തനായ നേതാക്കൻമാരിൽ ഒരാൾ.

ശങ്കർ ചൗധരി: നിയമസഭാംഗം

ഗണപത് സിംഗ് വാസവ: ഗുജറാത്തിലെ പാർട്ടിയുടെ ആദിവാസി മുഖങ്ങളിൽ ഒരാൾ.

വിജയ് രൂപാണി: മുൻ മുഖ്യമന്ത്രിയും രാജ്‌കോട്ട്-വെസ്റ്റിൽ നിന്നുള്ള എം‌എൽ‌എയുമാണ് വിജയ് രൂപാണി. 2016ൽ ആനന്ദി ബെൻ പട്ടേൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ പാർട്ടി ഉത്തരവാദിത്വം ഏൽപ്പിച്ചത് രൂപാണിയെയാണ്.

നിതിൻ പട്ടേൽ: സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും പഴയ മുഖങ്ങളിലൊരാളാണ്. ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയായിരുന്നു പട്ടേൽ.

രഞ്ചോദ്ഭായ് മഹിജിഭായി ദേശായി: ചനാഭായ് ഫല്ദു-പട്ടേൽ സമുദായത്തിൽ നിന്നുള്ള ദേശായി എംഎൽഎ കൂടിയാണ്.

ഭൂപേന്ദ്രസിങ് ചുദാസമ: അഹമ്മദാബാദിലെ ധോൽക്ക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.

ഭാരതിബെൻ ഷിയാൽ: ബിജെപി ദേശീയ വൈസ് പ്രസിഡന്റും എംപിയുമാണ്.

ഭാരത് ബോഗ്ര: സംസ്ഥാന ബിജെപിയുടെ നിലവിലെ വൈസ് പ്രസിഡൻറ്.
Published by:Anuraj GR
First published: