നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മതില്‍ ചാടി ചിദംബരത്തെ കുടുക്കിയ സിബിഐ ഓഫീസറും തമിഴ്നാട്ടുകാരന്‍

  മതില്‍ ചാടി ചിദംബരത്തെ കുടുക്കിയ സിബിഐ ഓഫീസറും തമിഴ്നാട്ടുകാരന്‍

  ഉയരമുള്ള മതിലായിരുന്നെങ്കിലും പാര്‍ഥസാരഥി ഒട്ടും സമയം പാഴാക്കാതെ മതിലിനു മുകളിലേക്ക് ചാടിക്കയറുകയായിരുന്നു.

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതിനേക്കാള്‍ ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു സിബിഐ ഉദ്യോഗസ്ഥര്‍ മതില്‍ചാടിക്കടന്ന് അകത്ത് കയറിയത്. തമിഴ്‌നാട്ടുകാരനായ ചിദംബരത്തെ മതില്‍ ചാടി പിടികൂടിയ സിബിഐ ഉദ്യോഗസ്ഥനും തമിഴ്‌നാട് സ്വദേശിയാണ്. സിബിഐയുടെ ഡപ്യൂട്ടി സൂപ്രണ്ടായ രാമസ്വാമി പാര്‍ഥസാരഥിയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ച സിബിഐ ഉദ്യോഗസ്ഥന്‍.

   ന്യൂഡല്‍ഹി ജോര്‍ബാഗിലെ 115ാം വസതിയിലേക്ക് ബുധനാഴ്ച രാത്രിയാണ് സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ഡല്‍ഹി പൊലീസിലെയും ഉദ്യോഗസ്ഥരും എത്തുന്നത്. എന്നാല്‍ വീടിന്റെ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു. ഉയരമുള്ള മതിലായിരുന്നെങ്കിലും പാര്‍ഥസാഥി ഒട്ടും സമയം പാഴാക്കാതെ മതിലിനു മുകളിലേക്ക് ചാടിക്കയറുകയായിരുന്നു.

   Also Read: INX മീഡിയ കേസ്: ചിദംബരത്തിന്റെ രണ്ടു ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

   24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ തവണയായിരുന്നു പാര്‍ഥസാരഥി ജോര്‍ബാഗിലെ വീട്ടില്‍ ചിദംബരത്തെ തേടിയെത്തിയത്. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ഥസാരഥിക്ക് 2014 ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിരുന്നു.

   തികച്ചും ശാന്തനും സൗമ്യനും അതേസമയം കര്‍ക്കശക്കാരനുമായ ഉദ്യോഗസ്ഥനെന്നാണ് പാര്‍ഥസാരഥിയ്ക്ക് സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള വിശേഷണം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഐഎന്‍എക്‌സ് മീഡിയ കേസിന്റെ അന്വേഷണം നടത്തുന്ന പാര്‍ഥസാരഥിയാണ് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെയും അറസ്റ്റ് ചെയ്തത്.

   First published:
   )}