• HOME
  • »
  • NEWS
  • »
  • india
  • »
  • വിക്രം ലാൻഡറിനെ കണ്ടെത്താൻ സഹായിച്ചത് ഷാൻ; ചെന്നൈയിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനിയറിന് ക്രെഡിറ്റ് നൽകി NASA

വിക്രം ലാൻഡറിനെ കണ്ടെത്താൻ സഹായിച്ചത് ഷാൻ; ചെന്നൈയിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനിയറിന് ക്രെഡിറ്റ് നൽകി NASA

തിങ്കളാഴ്ചയാണ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം നാസ ലോകത്തെ അറിയിച്ചത്.

News 18

News 18

  • News18
  • Last Updated :
  • Share this:
    ചെന്നൈ: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ തകർന്ന ഇന്ത്യയുടെ വിക്രം ലാൻഡറിനെ കണ്ടെത്താൻ നാസയെ സഹായിച്ചത് ചെന്നൈയിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനിയർ. സെപ്തംബറിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനിടെ വിക്രം ലാൻഡർ തകർന്നത്. ബഹിരാകാശ തൽപരനായ ഷാൻ എന്ന മെക്കാനിക്കൽ എഞ്ചിനിയർക്ക് ഇതിന്‍റെ ക്രെഡിറ്റ് നാസ നൽകുകയും ചെയ്തു.

    തിങ്കളാഴ്ചയാണ് തങ്ങളുടെ ട്വിറ്റർ പേജിലൂടെ വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം നാസ ലോകത്തെ അറിയിച്ചത്. ചിത്രം ഉൾപ്പെടെയായിരുന്നു നാസ ട്വീറ്റ് ചെയ്തത്. ലൂണാർ ഓർബിറ്റർ ക്യാമറയാണ് ചിത്രങ്ങൾ പകർത്തിയത്. വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ രണ്ട് ഡസനോളം സ്ഥലങ്ങളിലായി കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്നതായാണ് ചിത്രത്തിലുള്ളത്.

     



    സെപ്റ്റംബർ 26നുള്ള പ്രസ്താവനയിൽ നാസ വിക്രം ലാൻഡർ കണ്ടെത്തിയ സൈറ്റിന്‍റെ മൊസൈക് ചിത്രം പുറത്തിറക്കുകയും (ഈ ചിത്രം സെപ്റ്റംബർ 17ന് എടുത്തതായിരുന്നു), ലാൻഡറിന്‍റെ അടയാളങ്ങൾ കണ്ടെത്തുന്നതിന് ക്രാഷിന് മുമ്പ് അതേ പ്രദേശത്തെ ചിത്രങ്ങളുമായി താരതമ്യം ചെയ്യാൻ പൊതുജനങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു.

     



    നാസയുടെ ഈ ക്ഷണം സ്വീകരിച്ച് അനുകൂലമായ തിരിച്ചറിയൽ ആദ്യമായി നടത്തിയത് ചെന്നൈയിൽ നിന്നുള്ള 33 കാരനായ ഐ ടി പ്രൊഫഷണലായ ഷണ്മുഖ സുബ്രഹ്മണ്യൻ എന്ന ഷാൻ ആയിരുന്നു. വിക്രം ലാൻഡറിനെ കണ്ടെത്താൻ നാസയ്ക്ക് കഴിയാതിരുന്നതാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഷാൻ വാർത്താ ഏജൻസിയായ എ എഫ് പിയോട് പറഞ്ഞു.

    "എന്‍റെ രണ്ടു ലാപ്ടോപ്പുകളിൽ ഈ രണ്ടു ചിത്രങ്ങളും താരതമ്യം ചെയ്തു. ഒരു വശത്ത് പഴയ ചിത്രവും മറ്റൊരു വശത്ത് നാസ പുറത്തുവിട്ട പുതിയ ചിത്രവുമായിരുന്നു." - ട്വിറ്ററിലെ പങ്കാളികളും റെഡ്ഡിറ്റ് ഉപയോക്താക്കളും സഹായിച്ചെന്നും ഷാൻ പറഞ്ഞു. 'ഇത് കുറച്ച് ബുദ്ധിമുട്ടേറിയത് ആയിരുന്നു, പക്ഷേ കുറച്ച് പ്രയത്നം ഇതിനായി മാറ്റിവെച്ചു" - തുടർന്ന് ഒക്ടോബർ മൂന്നിനാണ് തന്‍റെ കണ്ടെത്തൽ ഷാൻ ട്വീറ്റ് ചെയ്തത്.

     



    തുടർന്ന് നാസ പ്രദേശത്ത് കൂടുതലായുള്ള ഗവേഷണങ്ങൾ നടത്തുകയും രണ്ടു മാസത്തിനു ശേഷം വിക്രം ലാൻഡറിനെ കണ്ടെത്തിയതായി പ്രഖ്യാപിക്കുകയുമായിരുന്നു. പൊതുജനത്തെ ഒരു കാര്യം അറിയിക്കുന്നതിനു മുമ്പ് നാസയ്ക്ക് അത് 100% ഉറപ്പു വരുത്തേണ്ടതുണ്ട്. അതാണ് ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനു വേണ്ടി അവർ കാത്തിരിക്കാനുണ്ടായ കാരണം. താനും ഇതു തന്നെയാണ് ചെയ്തതെന്നും ഷാൻ പറഞ്ഞു.

    രണ്ട് ഡസനോളം വരുന്ന ലോക്കേഷനുകളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

     



    2019 സെപ്തംബർ ഏഴിനു പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിന്‍റെ അവസാനഘട്ടത്തിൽ ചന്ദ്രോപരിതലത്തിനു 2.1 കിലോമീറ്റർ ഉയരത്തിൽ വെച്ച് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 ന്‍റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടപ്പെട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടനയുടെ ചെയർമാൻ ഡോ. കെ ശിവൻ ഏഴാം തിയതി പുലർച്ചെ 2.18ന് ഇക്കാര്യം അറിയിക്കുകയായിരുന്നു.

    അതേസമയം, വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ശ്രമം ഐ എസ് ആർ ഒ ഉപേക്ഷിച്ചിരുന്നു. വിക്രം ലാൻഡറിന് ഐ എസ് ആർ ഒ കണക്കാക്കിയ കണക്കാക്കിയ ആയുസ് കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്.
    First published: