നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിചയപ്പെടുത്തിയ വനിത

  തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിചയപ്പെടുത്തിയ വനിത

  മുപ്പത്തൊന്നുകാരിയ സൂര്യ പ്രഭ തമിഴ് നാട്ടിലെ ഗ്രാമങ്ങളില്‍ 'എഐ'യിൽ നിശബ്ദ വിപ്ലവം തന്നെയാണ് നയിക്കുന്നത്

  surya prbha

  surya prbha

  • News18
  • Last Updated :
  • Share this:
   ചെന്നൈ: തമിഴ്‌നാട്ടിലെ ഗ്രാമ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ കുട്ടികള്‍ക്ക് ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളും റോബോര്‍ട്ടുകളുടെ പ്രവര്‍ത്തന രീതികളും പാഠപുസ്‌കം പോലെ മനപാഠമാണ്. നീതി ആയോഗിന്റെ ഭാഗമായി എഐ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഫോര്‍ ഓള്‍ എന്ന പരിപാടിയുടെ ഭാഗമായാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കെ സൂര്യ പ്രഭയെന്ന വനിത കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിയത്.

   മുപ്പത്തൊന്നുകാരിയ സൂര്യ പ്രഭ തമിഴ് നാട്ടിലെ ഗ്രാമങ്ങളില്‍ 'എഐ'യിൽ  നിശബ്ദ വിപ്ലവം തന്നെയാണ് നയിക്കുന്നത്. നീതി ആയോഗിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ 'എഐ' അവതരിപ്പിക്കുന്നതിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ 2017 ആഗസ്റ്റില്‍ 18 അംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ആമുഖമെന്നോണം 8,9,10 ക്ലാസുകളില്‍ തെരഞ്ഞെടുക്കാവുന്ന വിഷയമായി 'എഐ' ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

   Also Read: ' ആദ്യത്തെ പിടിവള്ളിയായത് ആ 100 രൂപ': അച്യുത മേനോനെക്കുറിച്ച് വിപ്ലവ ഗായിക

   ഇതിനു പിന്നാലെയാണ് തേനിയില്‍ നിന്നുള്ള സൂര്യ പ്രഭ ഗ്രാമ നഗര വ്യത്യാസമില്ലാതെ സ്‌കൂളുകളില്‍ വിഷയം പരിചയപ്പെടുത്താന്‍ മുന്നോട്ട് വരുന്നത്. 'യൂകോഡ് ഇന്റലിജന്‍സ് സൊലൂഷന്‍' എന്ന സ്റ്റാര്‍ട്അപ്പുമായാണ് സൂര്യ പ്രഭയുടെ രംഗപ്രവേശം.

   'നീതി ആയോഗ് എഎല്ലില്‍ നടത്താനിരുന്ന ആശയങ്ങളില്‍ ഞാന്‍ ആകൃഷ്ടയാവുകയായിരുന്നു.' പ്രഭ ന്യൂസ്18 യോട് പറഞ്ഞു. പക്ഷേ ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും ഒരു റോബോട്ട് എങ്ങിനെയാണെന്ന് കാണത്തവര്‍ കൂടിയായിരുന്നെന്നും പറഞ്ഞ പ്രഭ അത് തന്നെയായിരുന്നു ആദ്യത്തെ വെല്ലുവിളിയെന്നും കൂട്ടിച്ചേര്‍ത്തു.

   രാജ്യത്തെ ഗ്രാമപ്രദേശങ്ങളില്‍ കഴിവുകളുള്ള ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് പറയുന്ന പ്രഭ സിബിഎസ്ഇ സിബസില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സിലബസുകളിലും 'എഐ' ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.

   'യൂകോഡ്' സംരംഭം ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ 'എഎല്‍' സംവിധാനം പഠിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. റോബോര്‍ട്ടുകളുടെ കോഡിങ്, റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം തുടങ്ങിയവയാണ് 'എഐ' സംവിധാനം ഉപയോഗിച്ച് പ്രഭ പരിചയപ്പെടുത്തുന്നത്.

   Also Read: 'വെട്ടുകേസോ, ചോരക്കളമോ?'; ചിത്രത്തെ ചര്‍ച്ചയാക്കി സിനിമാ ലോകം

   'രസകരമായ വിദ്യകളിലൂടെ കുട്ടികളെ കോഡിങ്ങും സ്മാര്‍ട് റോബോര്‍ട്ടുകളുടെ ഉപയോഗവുമാണ് പഠിപ്പിക്കുന്നത്. കോസ്‌മോ, ലിറ്റില്‍ബിറ്റ്‌സ്, എന്നിവ പോലുള്ളവ' സൂര്യ പ്രഭ പറയുന്നു. പ്രഭയും അവരുടെ ടീം ഗ്രാമങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിച്ചാണ് കുട്ടികള്‍ക്ക പരിശീലനം നല്‍കുന്നത്.

   ഇതുവരെയും വിജയകരമായി അഞ്ച് പരിശീലനകളരികള്‍ സംഘടിപ്പിച്ചതായും ഓരോ ക്യാമ്പിലും 300 മുതല്‍ 400 വരെ കുട്ടികള്‍ പങ്കെടുത്തതായും പ്രഭ പറഞ്ഞു. രാമനാട്, മധുരൈ, വിരുദ്ധനഗര്‍, രാമനാഥപുരം തുടങ്ങിയവിടങ്ങളിലായിരുന്നു പരിശീലനകളരികള്‍. രണ്ടു കുട്ടികളുടെ അമ്മകൂടിയാണ് സൂര്യ പ്രഭ.

   First published:
   )}