• HOME
  • »
  • NEWS
  • »
  • india
  • »
  • AICC Meeting|പുതിയ അധ്യക്ഷൻ ആരാകും? കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിമാരുടെ യോഗം ഇന്ന്

AICC Meeting|പുതിയ അധ്യക്ഷൻ ആരാകും? കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിമാരുടെ യോഗം ഇന്ന്

രാവിലെ 11 മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം.

  • Last Updated :
  • Share this:
    ന്യൂഡൽഹി: പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ ചർച്ച ചെയ്യാൻ സോണിയ ഗാന്ധി (Sonia Gandhi) വിളിച്ച കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിമാരുടെ യോഗം ഇന്ന്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി (AICC) ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും.

    രാവിലെ 11 മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. പാർട്ടി ദേശീയ തലത്തിൽ ഏറ്റെടുക്കേണ്ട വിവിധ സമരങ്ങളുടെ വിശദാംശങ്ങളും ചർച്ചയാകും. 5 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി കൂടിയാണ് യോഗം.

    അതേസമയം ഗ്രൂപ്പ് 23 നേതാക്കളുമായി സോണിയ ഗാന്ധി ആശയ വിനിമയം തുടരുകയാണ്. അനുനയ നീക്കത്തിന്‍റെ ഭാഗമായി പുനസംഘടനയില്‍ ഗ്രൂപ്പ് 23 നെ വിവിധ സമിതികളിലേക്ക് പരിഗണിക്കുമെന്നാണ് വിവരം.

    Also Read-യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; കെ പി മൗര്യയും പ്രജേഷ് പഥക്കും ഉപമുഖ്യമന്ത്രിമാർ

    തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കോൺഗ്രസിനുള്ളിൽ പിരിമുറുക്കം വർധിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ജി -23 നേതാക്കൾ കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കോൺഗ്രസിന്റെ ജി-23 നേതാക്കൾ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

    തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടിരുന്നു.
    Published by:Naseeba TC
    First published: