ദണ്ഡസ്വാമി ഗോവിന്ദാനന്ദ സരസ്വതി മഹാരാജ് കിഷ്കിന്ധ ഹനുമാന്റെ ജന്മസ്ഥലമെന്ന് വാദിക്കുമ്പോൾ ഇതിനെ നാസിക്കില്‍ നിന്നുള്ള സന്യാസിമാര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
ഹനുമാന്റെ ജന്മസ്ഥലം (Hanuman's Birthplace) തീരുമാനിക്കാന്‍ ചേര്‍ന്ന യോഗം സന്യാസിമാർ (Hindu Sadhus) തമ്മിലുണ്ടായ വാക്കേറ്റവു൦ തുടർന്നുണ്ടായ അടിപിടിയേയും തുടർന്ന് നിർത്തിവെച്ചു. ഹനുമാന്റെ ജന്മസ്ഥലം കർണാടകയിലെ കിഷ്കിന്ധയാണെന്ന് ഒരു വിഭാഗവും മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള അഞ്ജ്നേരിയാണെന്ന് മറുഭാഗവും പറയുന്നതിനാൽ സംഭവത്തിൽ നേരത്തേ തന്നെ അഭിപ്രായ വ്യത്യാസ൦ ഉടലെടുത്തിരുന്നു. ഈ വിഷയം സംബന്ധിച്ച് തീരുമാനമുണ്ടാക്കാൻ ചേർന്ന യോഗമാണ് അടിപിടിയും തമ്മിൽ തല്ല് മൂലവും നിർത്തിവെക്കേണ്ടി വന്നത്.
ദണ്ഡസ്വാമി ഗോവിന്ദാനന്ദ സരസ്വതി മഹാരാജ് കിഷ്കിന്ധ ഹനുമാന്റെ ജന്മസ്ഥലമെന്ന് വാദിക്കുമ്പോൾ ഇതിനെ നാസിക്കില്‍ നിന്നുള്ള സന്യാസിമാര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. വിഷയത്തിൽ തർക്കം ഉടലെടുത്തതിനെ തുടർന്ന് ഗോവിന്ദാനന്ദ സരസ്വതിക്കെതിരെ വഴി തടയല്‍ സമരവുമായി വരെ എതിർഭാഗം രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ഹനുമാന്റെ ജന്മസ്ഥലത്തിന്മേല്‍ യോഗം ചേർന്ന് തീരുമാനമുണ്ടാക്കാനായി ഷസ്ത്രാര്‍ഥ സഭ നാസിക്കില്‍ കൂടാൻ തീരുമാനിച്ചിരുന്നത്.
ഗോവിന്ദാനന്ദ സരസ്വതിയുടെ വാദങ്ങളെ എതിര്‍ക്കുന്ന വിഭാഗം ഹിന്ദു ഐതിഹ്യ കഥകളായ ബ്രഹ്മപുരാണം, നവനാദ ഭക്തിസാരം എന്നിവ ഉദ്ധരിച്ച് നാസിക്കിനടുത്തുള്ള അഞ്ജ്നേരിയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് വാദിച്ചു. എന്നാല്‍, വാത്മീകി രാമായണത്തെ ആധാരമാക്കി കിഷ്കിന്ധയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് ഗോവിന്ദാനന്ദ സരസ്വതി വാദിച്ചു.
ജന്മസ്ഥലത്തെ കുറിച്ച് തെളിവുകൾ നിരത്തി വാദ-പ്രതിവാദങ്ങളുമായി ഇരു വിഭാഗങ്ങളും നിരന്നതോടെ വിഷയത്തെ ചൊല്ലി വാക്കേറ്റമാവുകയും തുടർന്ന് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടയിലായിരുന്നു അഞ്ജ്നേരിയാണ് ജന്മസ്ഥലമെന്ന് വാദിക്കുന്നവരിലെ പ്രധാനികളിൽ ഒരാളായ മഹന്ത് സുധീര്‍ദാസ് മഹാരാജ് മൈക്ക് തട്ടിപ്പറിച്ച് ഗോവിന്ദാനന്ദ സരസ്വതിക്കെതിരെ ഭീഷണിയുയര്‍ത്തിയത്. ഇതോടെ സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും പൊലീസ് എത്തി സന്യാസിമാരെ സ്ഥലത്ത് നിന്നും നീക്കുകയായിരുന്നു.
ഹനുമാന്റെ ജന്മസ്ഥലത്തെ ചൊല്ലി നേരത്തേയും തർക്കങ്ങളും തുടർന്ന് വിവാദങ്ങളും ഉടലെടുത്തിരുന്നു. ഹനുമാന് ജനിച്ചത് തിരുമലയിലാണെന്ന അവകാശവാദവുമായി ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രംഗത്തെത്തിയിരുന്നു. തിരുമലയിലെ അഞ്ജനാദ്രിയിലാണ് ഹനുമാന് ജനിച്ചത് എന്നായിരുന്നു ദേവസ്ഥാനം അധികൃതരുടെ അവകാശവാദ൦.
കർണാടകയിലെ ഗോകര്‍ണത്തുള്ള കുഡ്ലെ ബീച്ചിലാണ് ഹനുമാന് ജനിച്ചതെന്നും വാദമുണ്ട്. ശിവമോഗയിലെ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വരഭാരതിയാണ് ഈ വാദവുമായി രംഗത്തെത്തിയത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.