മേഘാലയ ഖനി അപകടം: കുടുങ്ങിപ്പോയവർ മരിച്ചതായി നിഗമനം

News18 Malayalam
Updated: December 27, 2018, 3:42 PM IST
മേഘാലയ ഖനി അപകടം: കുടുങ്ങിപ്പോയവർ മരിച്ചതായി നിഗമനം
  • Share this:
ഗുവാഹത്തി : മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഖനിയിൽ കുടുങ്ങിയ പതിനഞ്ച് പേരും മരിച്ചതായി നഗമനം. ഖനിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് ഇത്തരം ഒരു നിഗമനത്തിൽ രക്ഷാപ്രർത്തകർ എത്തിയത്. ജീർണ്ണിച്ച മൃതദേഹങ്ങളിൽ നിന്നുള്ള ദുർഗന്ധമാകാം ഇതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ വന്നിട്ടില്ല.

370 അടി ആഴത്തിലുള്ള എലിമാളം പോലെയുള്ള കുഴികളിലാണ് ഖനി തൊഴിലാളികൾ കുടുങ്ങിപ്പോയത്. പതിനഞ്ച് ദിവസം പിന്നിട്ടിട്ടും ഇവരെ ആ അവസ്ഥയിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കാതെ വന്നതോടെ അവർ ജീവനോടെ ഉണ്ടാകില്ലെന്ന ആശങ്കയും ഉയർന്നിരുന്നു. ഇത് ശരിവക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ രക്ഷാപ്രവർത്തകരിൽ നിന്നും ഉണ്ടായിരിക്കുന്നത്.

Also Read-'15പേർ വായുകിട്ടാതെ കുരുങ്ങിക്കിടക്കുന്നു, മോദി ഫോട്ടോയെടുത്ത് രസിക്കുന്നു'

ഖനിക്കുള്ളിൽ നിന്ന് വെള്ളം പമ്പു ചെയ്യുന്നത് രണ്ട് ദിവസമായി നിർത്തിവച്ചിരിക്കുകയാണ്. ഖനിക്കുള്ളിൽ യുവാക്കൾ പ്രാണനുവേണ്ടി പിടയുമ്പോൾ പ്രധാനമന്ത്രി ഫോട്ടോയ്ക്ക് പോസുചെയ്യുകയെയാണെന്ന് വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി . എത്തിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധയിൽ എത്തിയത്. സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും സർക്കാർ നടത്തിയതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്‌മ ന്യൂസ് 18 നോട് വ്യക്തമാക്കി.

ഖനിക്കുള്ളിൽ യുവാക്കൾ പ്രാണനുവേണ്ടി പിടയുമ്പോൾ പ്രധാനമന്ത്രി ഫോട്ടോയ്ക്ക് പോസുചെയ്യുകയെയാണെന്നു രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിഷയം ദേശീയ ശ്രദ്ധയിൽ എത്തിയത്. സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും സർക്കാർ നടത്തിയതായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്‌മ ന്യൂസ് 18 നോട് പറഞ്ഞു. രക്ഷാപ്രവർത്തനം നിരീക്ഷിക്കുന്നുണ്ട്. സാധ്യമായതെല്ലാം ചെയ്യുമെന്നും അനധികൃത ഖനനം തടയാൻ കർശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

First published: December 27, 2018, 10:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading