#MISSIONPAANI; മഴവെള്ളസംഭരണത്തിന് ഊന്നൽ; ജലനയത്തിന്റെ കരടിന് മേഘാലയ സർക്കാരിന്റെ അംഗീകാരം

മഴവെള്ള സംഭരണത്തിന് ഊന്നൽ നൽകിക്കൊണ്ട് മേഘാലയ സർക്കാരിന്റെ ജലനയം.

news18
Updated: July 19, 2019, 5:58 PM IST
#MISSIONPAANI; മഴവെള്ളസംഭരണത്തിന് ഊന്നൽ; ജലനയത്തിന്റെ കരടിന് മേഘാലയ സർക്കാരിന്റെ അംഗീകാരം
water crisis
  • News18
  • Last Updated: July 19, 2019, 5:58 PM IST
  • Share this:
ഷില്ലോങ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വരൾച്ച കണക്കിലെടുത്ത് മഴവെള്ള സംഭരണത്തിന് ഊന്നൽ നൽകിക്കൊണ്ട് മേഘാലയ സർക്കാരിന്റെ ജലനയം. കരട് മന്ത്രിസഭ അംഗീകരിച്ചു. മഴവെള്ള സംഭരണത്തിന് ചെക് ഡാമുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ കുറിച്ച് ഇതിൽ വ്യക്തമാക്കുന്നുണ്ട്.

also read: #MISSIONPANI:ഈ ഉൽപന്നങ്ങൾക്കായി നാം എത്രമാത്രം വെള്ളം ചെലവാക്കുന്നുവെന്ന് അറിയുക !

മഴവെള്ളം തടഞ്ഞ് നിർത്തുന്നത് ചെക് ഡാമുകൾ, മഴവെള്ള സംഭരണ സംവിധാനം, ഭൂഗർഭ ജലത്തിന്റെ അനധികൃത ഉപയോഗത്തിന്റെ നിയന്ത്രണം, ജലത്തിന്റെ ശുദ്ധത പരിശോധിക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജലത്തിന്റെ ഉറവിടങ്ങളെ വേണ്ട രീതിയിൽ സംരക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. മഴവെള്ളം സംഭരിക്കപ്പെടേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. മഴ വെള്ള സംഭരണത്തിനുള്ള സംവിധാനങ്ങൾ നിർബന്ധമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര അതിർത്തികളിലും അന്തർ സംസ്ഥാന അതിർത്തികളിലും മഴവെള്ള സംഭരണത്തിനായി ചെക് ഡാമുകൾ സ്ഥാപിക്കുമെന്ന് ഉപമുഖ്യമന്ത്രി പ്രെസ്ടൺ തൈൻസങ് പറഞ്ഞു.
First published: July 19, 2019, 5:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading