• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡൽഹിയിലെ സർക്കാർ സ്കൂളിൽ വിദ്യാർത്ഥിയായി മേഘാലയ മന്ത്രി

ഡൽഹി സർക്കാരിന്‍റെ ഹാപ്പിനസ് കരിക്കുലത്തെക്കുറിച്ച പഠിക്കാനാണ് താൻ മേഘാലയയിൽ നിന്ന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

news18
Updated: July 17, 2019, 11:24 PM IST
ഡൽഹിയിലെ സർക്കാർ സ്കൂളിൽ വിദ്യാർത്ഥിയായി മേഘാലയ മന്ത്രി
മേഘാലയ വിദ്യാഭ്യാസ മന്ത്രി ലാഖ്മെൻ റ്യുംബി ഡൽഹിയിലെ സർക്കാർ സ്കൂളിലെ പഠിതാവായി
news18
Updated: July 17, 2019, 11:24 PM IST
ന്യൂഡൽഹി: മേഘാലയ വിദ്യാഭ്യാസ മന്ത്രി ലാഖ്മെൻ റ്യുംബി ഡൽഹിയിലെ സർക്കാർ സ്കൂളിലെ പഠിതാവായി. ഡൽഹി ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയ്ക്കൊപ്പം ആയിരുന്നു സർക്കാർ സ്കൂളിലെ 'ഹാപ്പിനസ് ക്ലാസി'ൽ മേഘാലയ മന്ത്രി പങ്കെടുത്തത്. ഡൽഹി സർക്കാരിന്‍റെ ഹാപ്പിനസ് കരിക്കുലത്തെക്കുറിച്ച പഠിക്കാനാണ് താൻ മേഘാലയയിൽ നിന്ന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

"ഇന്നത്തെ യുവാക്കൾക്ക് ഹാപ്പിനസ് ക്ലാസ് എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഞാൻ ഇവിടെ വന്നത് ഇത് മേഘാലയയിൽ എങ്ങനെ നടപ്പാക്കാൻ കഴിയും എന്ന് പഠിക്കാനാണ്. " - മേഘാലയ മന്ത്രി വ്യക്തമാക്കി. കരിക്കുലം മനസ്സിലാക്കാൻ തന്‍റെ ഉദ്യോഗസ്ഥരെ ഡൽഹിയിലേക്ക് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'പ്രായമാകാൻ' മത്സരിച്ച് താരങ്ങൾ; പക്ഷേ, ഫേസ് ആപ്പ് കൊണ്ടു പോകുന്നത് നിങ്ങളുടെ സീക്രട്ടുകൾ

അതേസമയം, ഹാപ്പിനസ് കരിക്കുലത്തിന്‍റെ ഒന്നാം വാർഷികാഘോഷത്തിലാണ് ഡൽഹി സർക്കാർ ഇപ്പോൾ. 15 ദിവസം നീണ്ടു നിൽക്കുന്ന 'ഹാപ്പിനസ് ഉത്സവ്' ബുധനാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നു.

First published: July 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...