നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കത്വാ പീഡന കേസിലെ പ്രതിക്ക് ജാമ്യം; നീതിയുടെ ചക്രങ്ങൾ തകർന്നുവെന്ന് മെഹബൂബ മുഫ്തി

  കത്വാ പീഡന കേസിലെ പ്രതിക്ക് ജാമ്യം; നീതിയുടെ ചക്രങ്ങൾ തകർന്നുവെന്ന് മെഹബൂബ മുഫ്തി

  ട്വിറ്ററിലൂടെയാണ് മെഹബൂബ മുഫ്തി തന്റെ പ്രതികരണം അറിയിച്ചത്.

  • Share this:
   കത്വാ പീഡനക്കേസിലെ ( Kathua Rape Case ) പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി (Mehbooba Mufti). നീതിയുടെ ചക്രങ്ങൾ പൂർണമായി തകർന്നുവെന്നാണ് മുഫ്തി പ്രതികരിച്ചത്.

   ഡിസംബർ 21-നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പിരിച്ചുവിട്ട പോലീസ് സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്തയുടെ ശേഷിക്കുന്ന ശിക്ഷയും ജയിൽവാസവും താൽക്കാലികമായി മരവിപ്പിച്ചത്. ബോണ്ടുകളുടെ വ്യവസ്ഥയിൽ ജാമ്യം അനുവദിക്കുകയുമായിരുന്നു.

   ട്വിറ്ററിലൂടെയാണ് മെഹബൂബ മുഫ്തി തന്റെ പ്രതികരണം അറിയിച്ചത്. കത്വ കേസിൽ തെളിവ് നശിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ജയിൽവാസം അവസാനിപ്പിച്ചതും ജാമ്യം നൽകിയതും അസ്വസ്ഥതയുണ്ടാക്കുന്നു. ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഒരു കുട്ടിക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നത് നീതിയുടെ ചക്രങ്ങൾ പൂർണമായും തകർന്നതു കൊണ്ടാണെന്ന് വ്യക്തമാക്കും.


   2018 ജനുവരിയിലായിരുന്നു രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കത്വ കൂട്ടബലാത്സംഗം. ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ടായിരുന്നു കൃത്യമെന്നുമായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

   Also Read-വെള്ളിമാട് കുന്ന് ദുരഭിമാന ആക്രമണം; പെൺകുട്ടിയുടെ അച്ഛന്‍ ക്വട്ടേഷന്‍ നല്‍കിയത് മൂന്ന് തവണ; ഉറപ്പിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്

   എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ആറ് പേരെയാണ് കോടതി ശിക്ഷിച്ചത്. മുഖ്യപ്രതികളായ സാഞ്ജി റാം, പർവേസ് കുമാർ, ദീപക് ഖജൂരിയ എന്നിവർക്ക് ജീവപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്. മൂന്നു പൊലീസുകാർക്ക് അഞ്ചുവർഷം തടവിന് ശിക്ഷിച്ചു. പൊലീസുകാരായ ആനന്ദ് ദത്ത, തിലക് രാജ്, സുരേന്ദർ വർമ എന്നിവർക്കാണ് അഞ്ചു വർഷം തടവും പിഴയും വിധിച്ചത്.

   ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചന നടത്തിയത്. ഇയാളുടെ അധീനതയിലുള്ള ദേവിസ്ഥാനിലാണ് പീഡനം നടന്നത്. സജ്ഞി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസാദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.
   Published by:Naseeba TC
   First published: