നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ'; രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയെന്ന് മെഹബൂബ മുഫ്തി

  'നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ'; രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയെന്ന് മെഹബൂബ മുഫ്തി

  തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ സുരക്ഷാ ആശങ്കകൾ ഉള്ളതിനാലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്.

  മെഹബൂബ മുഫ്തി

  മെഹബൂബ മുഫ്തി

  • Share this:
   ശ്രീനഗർ: തന്നെ നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്‍റുമായ മെഹബൂബ മുഫ്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് തന്നെ വീട്ടുതടങ്കലിലാക്കുന്നതെന്നും ട്വിറ്ററിലൂടെയാണ് മെഹബൂബ അറിയിച്ചിരിക്കുന്നത്.

   Also Read-പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

   യാതൊരു വിശദീകരണവും നല്‍കാതെ നിയമവഗരുദ്ധമായാണ് തന്നെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഗുപ്കറിലുള്ള വസതിയിലാണ് നിലവിൽ മെഹബൂബ മുഫ്തി. 'ഏതെങ്കിലും തരത്തിലുള്ള എതിർപ്പുകളുണ്ടായാൽ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കുക എന്നത് സർക്കാറിന്‍റെ ഒരു പ്രിയപ്പെട്ട രീതിയായി മാറിയിരിക്കുകയാണ്. ബുദ്ഗാമിൽ സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളെ സന്ദർശിക്കാനിരിക്കെയാണ് ഞാൻ വീണ്ടും വീട്ടു തടങ്കലിലായിരിക്കുന്നത്' എന്നായിരുന്നു ട്വീറ്റ്.   ബുദ്ഗാമിലെ വനമേഖലയിൽ നിന്നും നിർബന്ധമായി കുടിയിറക്കപ്പെട്ട ആദിവാസി സമൂഹത്തെ കാണാനായി പോകാനിരിക്കെയാണ് മെഹബൂബയെ പുറത്തിറങ്ങാൻ അനുവദിക്കാതെ തടഞ്ഞു വച്ചിരിക്കുന്നത് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളും ഒരുകൂട്ടം ട്വീറ്റുകളിലൂടെ ഇവർ ഉന്നയിക്കുന്നുണ്ട്.   'ഇന്ന് വീണ്ടും നിയമവിരുദ്ധമായി വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ്. "തീർച്ചയായും ജനാധിപത്യം വളരെ കൂടുതലാണ്". സുരക്ഷാ ആശങ്കകൾ കൊണ്ടാണോ എന്‍റെ ചലനങ്ങൾ ഇത്തരത്തിൽ നിയന്ത്രിക്കുന്നത്. അങ്ങനെയെങ്കില്‍ ഡിഡിസി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിട്ട് ബിജെപി മന്ത്രിമാരെ എന്തുകൊണ്ടാണ് കശ്മീരിൽ സ്വതന്ത്ര്യരായി പ്രചാരണം നടത്താൻ അനുവദിക്കുന്നത്.' എന്നാണ് മെഹബൂബ ട്വീറ്റിൽ ചോദിക്കുന്നത്   തീവ്രവാദികളുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ സുരക്ഷാ ആശങ്കകൾ ഉള്ളതിനാലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. ഡിഡിസി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്ന ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസ് നിർദേശവും ഇവർ പങ്കുവച്ചിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}