മെഹബൂബ മുഫ്തിയെ സന്ദർശിക്കാൻ മകൾ‌ക്ക് അനുമതി നൽകി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എസ് എ നാസർ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.

news18
Updated: September 5, 2019, 1:07 PM IST
മെഹബൂബ മുഫ്തിയെ സന്ദർശിക്കാൻ മകൾ‌ക്ക് അനുമതി നൽകി സുപ്രീം കോടതി
news18
  • News18
  • Last Updated: September 5, 2019, 1:07 PM IST
  • Share this:
ന്യൂഡല്‍ഹി: തടങ്കലിൽ കഴിയുന്ന കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാൻ മകൾക്ക് അനുമതി. അമ്മയെ കണ്ടിട്ട് ഒരുമാസത്തോളമായെന്നും അവരുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും അറിയിച്ച് മകളായ ഇൽതിജ മുഫ്തി കോടതിയെ സമീപിച്ചിരുന്നു. അമ്മയെ സന്ദർശിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഹർജി പരിഗണിച്ച കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എസ് എ നാസർ എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.

Also Read-സിനിമകൾ കണ്ട് ഒമർ അബ്ദുള്ള; വായനയിൽ മുഴുകി മെഹബൂബ മുഫ്തി: കശ്മീർ നേതാക്കളുടെ തടങ്കൽ ജീവിതമിങ്ങനെ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരിലെ മുഖ്യധാര രാഷ്ട്രീയ നേതാക്കളെയെല്ലാം മുൻകരുതൽ നടപടിയെന്നോണം സർക്കാർ അറസ്റ്റ് ചെയ്ത് മാറ്റിപ്പാർപ്പിച്ചിരുന്നു. നിലവിൽ സർക്കാർ അധീനതയിലുള്ള ഗസ്റ്റ്ഹൗസിൽ സുരക്ഷാ വലയത്തിൽ കഴിയുകയാണ് കശ്മീർ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ.

First published: September 5, 2019, 12:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading